HOME
DETAILS

കണ്ണപ്പന്‍കുണ്ടില്‍ മലവെള്ളപ്പാച്ചില്‍, കക്കയം ഡാം തുറന്നു

  
backup
October 05, 2018 | 12:04 PM

454564364536123213

കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടുമുതല്‍ ശക്തമായ മഴ തുടരുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ടില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വനത്തില്‍ ഉരുള്‍പൊട്ടിയതായാണ് സംശയമെങ്കിലും സ്ഥിരീകരണമില്ല. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തോടുകളും നീര്‍ച്ചാലുകളും നിറഞ്ഞു. ഈ സമയം പ്രദേശത്ത് മഴയില്ലായിരുന്നു. എന്നാല്‍ വയനാട്ടില്‍ രണ്ടു മണിക്കൂറോളം ശക്തമായ മഴപെയ്യുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

അതിനിടെ, വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് കക്കയം ഡാം തുറന്നു. ഉച്ചയ്ക്ക് രണ്ടിന് അര അടിയാണ് ഡാമിന്റെ ഷട്ടര്‍ തുറന്നത്. പിന്നീട് നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം മൂന്നരയ്ക്ക് ഷട്ടര്‍ ഒരു അടിയായും അഞ്ചു മണിയ്ക്ക് ഒന്നര അടിയായും ഷട്ടര്‍ നീരൊഴുക്ക് ഉയര്‍ത്തിയതായി ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരത്തു വസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  4 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  4 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  4 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  4 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  4 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  4 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  4 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  4 days ago