HOME
DETAILS

അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് 3.10 കോടി രൂപ

  
backup
October 05 2018 | 14:10 PM

4546543213123

തിരുവനന്തപുരം: അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് 3,10,74,887 രൂപ ലഭിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇടുക്കി ജില്ലാ കമ്മറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ കൂടി 2,39,74,887 രൂപയുമാണ് ലഭിച്ചത്.

വട്ടവടയില്‍ വിലയ്ക്കുവാങ്ങിയ പത്തുസെന്റ് സ്ഥലത്ത് അഭിമന്യുവിന്റെ കുടുംബത്തിന് നിര്‍മിക്കുന്ന വീടിന്റെ പണി പൂര്‍ത്തീകരിക്കാറായി. സഹോദരിയുടെ പേരില്‍ 10 ലക്ഷം രൂപയും, അച്ഛന്റേയും അമ്മയുടേയും പേരിലുള്ള സംയുക്ത അക്കൗണ്ടില്‍ 25 ലക്ഷം രൂപയും നിക്ഷേപിക്കും.

എറണാകുളം നഗരത്തില്‍ അഭിമന്യു സ്മാരകമായ വിദ്യാര്‍ത്ഥി സേവന കേന്ദ്രം നിര്‍മ്മിക്കും. വിദ്യാര്‍ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗ്ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. അഭിമന്യുവിനോടൊപ്പം കുത്തേറ്റ അര്‍ജ്ജുന്റെ ചികിത്സാചെലവും മറ്റ് കാര്യങ്ങളും നിര്‍വ്വഹിക്കുമെന്നും കോടിയേരി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago