HOME
DETAILS

മുട്ടിക്കൊമ്പന്‍ ജനവാസ മേഖലകളില്‍ തന്നെ; പിടികൂടാന്‍ വൈകുന്നതിനെതിരേ പ്രതിഷേധം

  
Web Desk
March 15, 2026 | 6:24 AM

muttikkomban-still-inhabited-areas-protests-over-delay-in-capture

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് മേഖലയില്‍ ഭീതിപരത്തുന്ന മുട്ടിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികള്‍ വൈകുന്നതിനെതിരേ പ്രതിഷേധം. പതിവായി ആന ജനവാസ മേഖലകളിലെത്തുന്നതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ആനയെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയെങ്കിലും നടപടികളില്‍ വനം വകുപ്പ് മെല്ലെപ്പോക്ക് തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. നടപടികള്‍ പുരോഗമിക്കുന്നുവെന്ന് പറയുകയല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വനംവകുപ്പ് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ദിനംപ്രതിയെത്തുന്ന ആന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുകയാണ്.

വനാതിര്‍ത്തിയിലെ ഫെന്‍സിങ് തകര്‍ത്ത് പുറത്തിറങ്ങുന്ന കൊമ്പന്‍ കര്‍ഷകരുടെ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വീടുകള്‍ക്ക് മുന്നില്‍ വരെ കാട്ടാന എത്തുന്നത് ജനജീവിതം കൂുതല്‍ ദുസ്സഹമാക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ വടക്കനാട് മംഗലംകുന്ന് നാരായണന്റെ വീട്ടുമുറ്റത്തെത്തിയ കൊമ്പന്‍ സൈക്കിള്‍ തട്ടിതെറിപ്പിച്ച് കേടുപാടുകള്‍ വരുത്തുകയും ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

കൃഷിയിടത്തിന് ചുറ്റും കര്‍ഷകര്‍ സ്ഥാപിച്ച ഫെന്‍സിങ് തകര്‍ത്താണ് കാട്ടാന വീട്ടുമുറ്റത്തടക്കം എത്തി ഭീതിപരത്തുന്നത്. കാട്ടാന ആക്രമണത്തില്‍ യുവകര്‍ഷകനായ രജീവ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കാട്ടാനശല്യത്തിന് അറുതിവരുത്താന്‍ വനം വകുപ്പിന് കഴിയാത്തതിനെതിരേ മേഖലയില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്.

ആനയെ പിടികൂടുന്നതിനുള്ള ദൗത്യം കൂടുതല്‍ വൈകിയാല്‍ ഇനിയും ജീവന്‍ നഷ്ടപ്പെടുമെന്നും ആനയെ പിടികൂടുന്നതിന് അടിയന്തര നടപടി വേണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

കൂട് നിര്‍മാണം തിങ്കളാഴ്ച ആരംഭിക്കും

വടക്കനാട് മേഖലയില്‍ കര്‍ഷകനെ ആക്രമിച്ചു കൊന്ന് ഭീതിപരത്തുന്ന കൊമ്പനെ പിടികൂടിയാല്‍ പാര്‍പ്പിക്കാനുള്ള കൂടിന്റെ നിര്‍മാണം തിങ്കളാഴ്ച ആരംഭിക്കും. കൂട് നിര്‍മിക്കാന്‍ ആവശ്യമായ മരങ്ങള്‍ മുറിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് കഴിഞ്ഞദിവസം അനുമതി ലഭിച്ചിരുന്നു. വന്യജീവിസങ്കേതത്തില്‍ നിന്ന് യൂക്കാലിപ്്റ്റസ് മരങ്ങള്‍ മുറിച്ചെടുത്താണ് കൂട് നിര്‍മിക്കുക. ഇതിനായി 124 മരങ്ങള്‍ വനംവകുപ്പ് അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടിന്റെ നാല് ഭാഗത്തേക്കുമുള്ള തൂണുകള്‍, ഇവയെ ബന്ധിപ്പിക്കുന്ന കഴകള്‍ എന്നിവയടക്കമാണ് 124 മരങ്ങള്‍ മുറിക്കുക.

ആന തള്ളിയാല്‍ മറിയാത്തതും പോകാത്തതരത്തിലുമാണ് കൂട് നിര്‍മിക്കുക. മുമ്പ് കല്ലൂര്‍ കൊമ്പന്‍, വടക്കനാട് കൊമ്പന്‍, പന്തല്ലൂര്‍ മഖ്ന എന്നിവയെ പിടികൂടിയപ്പോഴും കൂടുകള്‍ നിര്‍മിച്ച ശേഷമാണ് ആനയെ പിടികൂടിയത്. കൂടിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി കൊമ്പനെ പിടികൂടാനുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വനം വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.

 

The wild elephant known as Muttikkomban continues to roam in residential areas, causing fear among local residents. People have staged protests against the delay in capturing the elephant, accusing authorities of not taking timely action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്‌സോ കേസ്: എച്ച്.ആര്‍.ഡി.എസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണന് ഇടക്കാല മുന്‍കൂര്‍ ജാമ്യം 

Kerala
  •  6 days ago
No Image

കടലിലും ചൂട് കൂടി; മീന്‍ ലഭ്യത കുറഞ്ഞു, വിലയും കൂടി, മത്തിയ്ക്ക് വില 270 വരെ

Kerala
  •  6 days ago
No Image

മകനെ ഒരുനോക്ക് കാണാതെ...; മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു

Kerala
  •  6 days ago
No Image

രൂപയുടെ മൂല്യം ഇടിഞ്ഞ് തന്നെ; ഡോളറിനെതിരേ 94ല്‍, വിനിമയ നിരക്കുയര്‍ന്നതോടെ പെരുന്നാളിന് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  6 days ago
No Image

'തമിഴ്‌നാട് വിജയിക്കും'  വോട്ട് രേഖപ്പെടുത്തി സ്റ്റാലിന്‍; വിജയിന്റെ ബൂത്തില്‍ ആരാധകരുടെ തിരക്ക്; ബംഗാളിലും പോളിങ് പുരോഗമിക്കുന്നു

National
  •  6 days ago
No Image

തിരുവനന്തപുരത്ത് എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് ഉറങ്ങുന്നതിനിടെ 

Kerala
  •  6 days ago
No Image

ബലിപെരുന്നാള്‍ അവധി: യു.എ.ഇയിലെ സ്‌കൂളുകള്‍ക്ക് ഇളവുകള്‍ അനുവദിക്കാന്‍ അധികാരം; അക്കാദമിക് കലണ്ടറില്‍ മാറ്റമില്ല

uae
  •  6 days ago
No Image

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടിന് തുടങ്ങും; ഒന്നാം ക്ലാസില്‍ ചേരാന്‍ അഞ്ച് വയസ്സ് മതി

Kerala
  •  6 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ചുപേരെ കൊലപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് അനുവദിക്കാതെ ആക്രമണം തുടര്‍ന്നു

International
  •  6 days ago
No Image

പ്രിയപ്പെട്ടവർക്ക് വിട; മരിച്ചവരിൽ രണ്ടുദിവസങ്ങൾക്ക് മുൻപ് ജോലിക്കിറങ്ങിയ യുവാവും, മുൻ മിസ്റ്റർ തൃശൂരും; തിരിച്ചറിഞ്ഞത് 9 പേരെ മാത്രം

Kerala
  •  6 days ago