HOME
DETAILS

മദീനയിൽ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി വീട്ടുജോലിക്കാരി; പിന്നാലെ ആത്മഹത്യാ ശ്രമം

  
Web Desk
March 15, 2026 | 7:56 AM

housemaid kills sponsors infant in madina attempts suicide afterwards

മദീന: സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി ഗാർഹിക തൊഴിലാളി. വാർത്തയുടെ ഞെട്ടലിലാണ് മദീനയിലെ പ്രവാസികളും സ്വദേശികളും. മദീനയിലെ അസീസിയ ഡിസ്ട്രിക്ടിൽ ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരിയാണ് സ്പോൺസറുടെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുഞ്ഞിനെ വധിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മദീന പൊലിസ് അറസ്റ്റ് ചെയ്തു.

വീട്ടുകാർ പുറത്തുപോയ തക്കം നോക്കിയായിരുന്നു വീട്ടിനുള്ളിൽ ക്രൂരകൃത്യം അരങ്ങേറിയത്. രക്ഷിതാക്കൾ തിരികെ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയും പരുക്കേറ്റ നിലയിൽ ജോലിക്കാരിയെയുമാണ് കണ്ടത്. കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. തുടർന്ന് ഉടൻ തന്നെ പോലിസിൽ വിവരമറിയിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ പോലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് മദീന പൊലിസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനസികമായ അസ്വാഭാവികതയോ അതോ മറ്റെന്തെങ്കിലും തർക്കങ്ങളാണോ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് എന്നത് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ അവരുടെ പശ്ചാത്തലവും മാനസികാരോഗ്യവും കൃത്യമായി പരിശോധിക്കണമെന്ന് പൊലിസ് ജനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.

a tragic incident in madina where a housemaid allegedly killed her sponsor’s infant child. following the incident, she reportedly attempted suicide. saudi authorities have launched an investigation into the shocking case that has deeply disturbed the local community.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ പാചകവാതകത്തിന് അമിതവിലയും കടുത്ത ക്ഷാമവും: ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്; സ്വകാര്യ സ്ഥാപനത്തില്‍ സംഭരിച്ച വിവിധ കമ്പനികളുടെ 23 സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

മസ്തിഷ്ക കാൻസർ ചികിത്സയിൽ വിപ്ലവം; 'സ്മാർട്ട് തന്മാത്രകൾ' വികസിപ്പിച്ച് അബുദബിയിലെ ഗവേഷകർ

uae
  •  3 days ago
No Image

അലുവ അതുൽ വധക്കേസ്: ഗൂഢാലോചനയിൽ പങ്കുള്ള ഒരാൾ കൂടി പൊലിസിന്റെ വലയിൽ

Kerala
  •  3 days ago
No Image

ഡോക്ടറായ ഭാര്യയെ കൊന്ന് പെട്ടിയിലാക്കി സിമന്റൊഴിച്ച് ഒളിപ്പിച്ച് ഭർത്താവ്; പ്രതിക്കായി വലവിരിച്ച് പൊലിസ്

crime
  •  3 days ago
No Image

തിളങ്ങുന്ന ചർമ്മം വേണോ? പ്രഭാതഭക്ഷണത്തിൽ മാറ്റം വരുത്താം; വിഭവങ്ങൾ പങ്കുവെച്ച് പ്രമുഖ ഡെർമറ്റോളജിസ്റ്റ്

National
  •  3 days ago
No Image

വാട്സാപ്പ് മെസേജിൽ വീണ് വീട്ടമ്മമാർ; പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് ഒടുവിൽ പൊലിസ് പിടിയിൽ

crime
  •  3 days ago
No Image

'ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു'; ദുബൈയിലെ റെസ്റ്റോറന്റിൽ അപ്രതീക്ഷിത സന്ദർശനവുമായി ശൈഖ് മുഹമ്മദ്, അതിശയിച്ച് താമസക്കാർ

uae
  •  3 days ago
No Image

വ്യാവസായിക കുതിപ്പിന് ഒരു ബില്യൺ ദിർഹത്തിന്റെ ദേശീയ ഫണ്ട്; നിർണ്ണായക പ്രഖ്യാപനങ്ങളുമായി ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡനം: ഗർഭിണിയായതോടെ യുവതിയെ കൈവിട്ടു; 19-കാരനായ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ

Kerala
  •  3 days ago
No Image

ചരിത്രത്തെ ക്യാമറയിൽ തടവിലാക്കിയ മാന്ത്രികൻ; ഇന്ത്യയുടെ ആത്മാവ് പകർത്തിയ ക്യാമറക്കണ്ണുകൾക്ക് വിട; In-Depth Story

National
  •  3 days ago