HOME
DETAILS
MAL
ചെറുതോണി ഡാം തുറന്നു; സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ ജലം പുറത്തേക്ക്
backup
October 06 2018 | 05:10 AM
ഇടുക്കി: ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. കനത്ത മഴയ്ക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നത്. അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്. 50 സെന്റിമീറ്റര്‍ ആണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡിന്റെ 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. 11 മണിക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്.
ഇന്നലെ വൈകീട്ട് നാലു മണിക്ക് ഡാം തുറക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. വൈകിട്ട് ഇടുക്കി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന അവലോക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."