HOME
DETAILS

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് കോടഞ്ചേരിയില്‍ തുടക്കം

  
backup
July 25, 2019 | 7:22 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-2


തിരുവമ്പാടി: മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഏഴാമത് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ പ്രൊമോഷന്‍ കൗണ്‍സില്‍ കോഴിക്കോടും സംയുക്തമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കോടഞ്ചേരിയില്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന പുഴയുത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ 10ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവറാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം വകുപ്പ് ഡയരക്ടര്‍ ബാലകിരണ്‍, മൈമൂന ഹംസ, ലിസി ചാക്കോ, പി.ടി അഗസ്റ്റിന്‍, രൂപേഷ് കുമാര്‍, രാജഗോപാല്‍, വിവിധ തദ്ദേശ സ്ഥാപന മേധാവികള്‍, ജനപ്രതിനിധികള്‍, സംബന്ധിക്കും. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനാകും.
28ന് പുല്ലൂരാംപാറ ഇലന്തുകടവില്‍ നടക്കുന്ന സമ്മാനദാനം മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിക്കും.
റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ത്യന്‍ കയാക്കിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാഷനല്‍ മീറ്റ് ഇന്നലെ നടന്നു. ഇതാദ്യമായാണ് ഒരു ദേശീയ മീറ്റ് പുലിക്കയത്ത് നടക്കുന്നത്. 11 സംസ്ഥാനങ്ങളിലെ പുരുഷവനിതാ മത്സരങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഐ.സി.എഫ് (ഇന്റര്‍നാഷനല്‍ കനോയ് ഫെഡറേഷന്‍) ന്റെ ഇന്ത്യയിലെ പ്രതിനിധികളും എത്തിയിരുന്നു.
15 രാജ്യങ്ങളില്‍ നിന്നുള്ള യാര്‍ക്കര്‍മാരാണ് ഇന്ന് തുടങ്ങുന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. കയാക്കിങ് പുരുഷ താരത്തിന് റാപ്പിഡ് രാജപട്ടവും വനിതാ താരത്തിന് റാപ്പിഡ് റാണി പട്ടവും നല്‍കും.
മലബാറിന്റെ സാഹസിക വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വേകി ഇതിനോടകം ലോക ശ്രദ്ധയാകര്‍ഷിച്ച ചാംപ്യന്‍ഷിപ്പില്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ നൂറോളം താരങ്ങളാണ് പങ്കെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  6 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  6 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  6 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  6 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  6 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  6 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  6 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  6 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  6 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  6 days ago