HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം തട്ടിപ്പെന്ന് ടി. സിദ്ദീഖ്
backup
May 30 2017 | 02:05 AM
കോഴിക്കോട്: സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനമെന്ന പേരില്‍ കേരള സര്‍ക്കാര്‍ നടത്തുന്നത് സമ്പൂര്‍ണ തട്ടിപ്പാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്. ജില്ലയില്‍ പല സ്ഥലങ്ങളിലും അര്‍ഹതപ്പെട്ട പലര്‍ക്കും ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ല. യു.പി.എ സര്‍ക്കാരിന്റെ രാജീവ് ഗാന്ധി സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയിലൂടെയാണ് രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇതു തങ്ങളുടെ ക്രെഡിറ്റില്‍ ചേര്‍ക്കാനാണ് കേന്ദ്ര കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ജില്ലയില്‍ ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തില്‍ 39 വീടുകള്‍ക്ക് വൈദ്യുതി ലഭിച്ചിട്ടില്ല. അര്‍ഹതയുള്ളവരെപ്പോലും ബോധപൂര്‍വം ഒഴിവാക്കുകയാണെന്ന് സിദ്ദിഖ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."