കൊടിയത്തൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍
മുക്കം: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊടിയത്തൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ പന്നിക്കോട് ജി.എല്‍.പി സ്കൂളില്‍ നടന്നു.
2017-2018 വര്‍ഷത്തില്‍ കാര്‍ഷിക, സേവന മേഖലകളില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനു മുന്‍ഗണന നല്‍കും. നെല്‍കൃഷി വികസനത്തിന് പത്തു ലക്ഷവും പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ പുഞ്ചപ്പാടത്തെ നെല്‍കൃഷി വികസനത്തിനായി ട്രാക്ടര്‍ ബേ നിര്‍മിക്കുന്നതിന് എട്ടുലക്ഷം രൂപയും അനുവദിച്ചു.
ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഇന്‍സന്റീവ് നല്‍കുന്നതിന് രണ്ടു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 3,88,42 ,300 രൂപയുടെ പദ്ധതികള്‍ക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സ്വപ്നാ വിശ്വനാഥ്, സണ്ണി വെള്ളാഞ്ചിറ, താജുന്നീസ, മുഹമ്മദ് ചേറ്റൂര്‍, കബീര്‍ കണിയാത്ത്, കെ.സി നാടിക്കുട്ടി, ടി.പി.സി മുഹമ്മദ്, കെ.വി അബ്ദുറഹിമാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."