HOME
DETAILS

ബാബരി മസ്ജിദ് കേസ്: അദ്വാനി അടക്കമുള്ളവരുടെ വിടുതൽ ഹരജി തള്ളി

  
backup
May 30, 2017 | 8:08 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%85%e0%b4%a6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8

ലക്‌നൗ:ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ വിടുതല്‍ ഹരജി സി.ബി.ഐ കോടതി തള്ളി. കേസിൽ നിന്നും കുറ്റവിമുക്തരാക്കാൻ കഴിയില്ലെന്ന്​ വ്യക്തമാക്കിയ കോടതി അദ്വാനിക്കെതിരെ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി. ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരുൾപ്പെടെ 11 പ്രതികൾ നൽകിയ വിടുതൽ ഹരജിയും കോടതി തള്ളി.

അതേസമയം, ബാബറി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന കേസില്‍ എല്‍.കെ അദ്വാനി, ഉമാ ഭാരതി അടക്കം 12 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. സി.ബി.ഐ ലക്‌നൗ പ്രത്യേക കോടതിയാണ് ജാമ്യം നല്‍കിയത്. കോടതി ഉത്തരവ് പ്രകാരം പ്രതികളെല്ലാം ഇന്ന് നേരിട്ട് ഹാജരായിരുന്നു.

ജാമ്യത്തുകയായി നേതാക്കള്‍ കോടതിയില്‍ 50,000 രൂപവീതം കെട്ടിവെക്കണം.ഗൂഢാലോചനക്കുറ്റം പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. ബാബരി മസ്ജിദ് തകര്‍ത്തകേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഗൂഡാലോചന കുറ്റം സുപ്രിംകോടതി പുനസ്ഥാപിച്ച ശേഷമാണ് കേസില്‍ ഈ മാസം 22 ന്  ലക്‌നൗ സി.ബി.ഐ പ്രത്യേകകോടതി വിചാരണ ആരംഭിച്ചത്. നേരിട്ട് ഹാജരാകണമെന്നും കേസ് മാറ്റിവെക്കണമെന്ന അപേക്ഷ പരിഗണിക്കില്ലെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

2001ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം റായ്ബറേലി കോടതി ഒഴിവാക്കിയിരുന്നു. സിബിഐ ആവശ്യപ്രകാരം സുപ്രിം കോടതി കുറ്റം പുനസ്ഥാപിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗകിടക്കയില്‍ കേരളം; ഒഴിയാതെ ഷിഗെല്ല ഭീതി

Kerala
  •  2 days ago
No Image

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

Kerala
  •  2 days ago
No Image

'ചെറ്റ' പരാമര്‍ശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല; വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  2 days ago
No Image

പൊതുജന സുരക്ഷയ്ക്കായി ദേശീയ ഹാക്കത്തോണുമായി കേരള പൊലിസ്; 'ഹാക്ക്'പി 2026ന് തുടക്കമായി

Kerala
  •  2 days ago
No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  2 days ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  2 days ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  2 days ago