'പാടിപ്പറയല്‍ നാടന്‍കലയായി അംഗീകരിക്കണം'
പെരിന്തല്‍മണ്ണ: ഇസ്‌ലാമിക ചരിത്രകഥകളായ ബദര്‍, ഉഹ്ദ്, ഖൈബര്‍ തുടങ്ങിയവ പാടി വിശദീകരിക്കുന്ന പാടിപ്പറയല്‍ നാടന്‍കലയില്‍ ഉള്‍പ്പെടുത്തി അംഗീകാരങ്ങളും ആനുകൂല്യങ്ങളും അനുവദിക്കണമെന്നു കേരളാ ഖിസ്സപ്പാട്ട് സംഘം മജില്ലാ കമ്മിറ്റി. സംസ്ഥാന പ്രസിഡന്റ് മാവണ്ടിയൂര്‍ അഹമ്മദ് കുട്ടി മൗലവി അധ്യക്ഷനായി. സംസ്ഥാന ചെയര്‍മാന്‍ കെ.എം ബാവ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍ കെ.എസ് മൗലവി മുണ്ടക്കോട്ട് കുര്‍ശി, അബൂ ത്വാഹിര്‍ പനങ്ങാങ്ങര, നാലകത്ത് റസാഖ് ഫൈസി, പൂന്താനം യൂസഫ് ദാരിമി, സിദ്ദീഖ് മണലടി, ആലിക്കുട്ടി മുസ്‌ലിയാര്‍ കരുവാരക്കുണ്ട്, പി.ടി.എംആനക്കര സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ആലിക്കുട്ടി മുസ്‌ലിയാര്‍ കരുവാരക്കുണ്ട് (പ്രസി), പി.ടി.എം ആനക്കര (ജന. സെക്ര), അബ്ദുല്ല വാഫി തൂത (വര്‍ക്കിങ് സെക്ര), അബ്ദു കുരുവമ്പലം (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."