HOME
DETAILS

തലസ്ഥാനത്ത് ജയില്‍ ഫ്രീഡം ഫുഡും ഊബര്‍ ഈറ്റ്‌സും കൈകോര്‍ക്കുന്നു

  
backup
July 27, 2019 | 7:47 PM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a1

 

തിരുവനന്തപുരം: ജയിലില്‍ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം തലസ്ഥാനത്ത് ഇനി ഒറ്റ ക്‌ളിക്കില്‍ വീട്ടിലെത്തും. തിരുവനന്തപുരത്ത് ഊബര്‍ ഈറ്റ്‌സ് ആപ്പില്‍ ഇന്നുമുതല്‍ പ്രിസണ്‍ റസ്‌റ്റോറന്റ് ലൈവാകും. ഒറ്റ ക്ലിക്കിലൂടെ ജയില്‍ ഭക്ഷണങ്ങളുടേയും കോംബോകളുടേയും ഒരു വിപുലമായ ശ്രേണി തന്നെ ലഭ്യമാകും. തിരുവനന്തപുരം നിവാസികള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുകയാണ് ഊബര്‍ ഈറ്റ്‌സും ജയില്‍ ഫ്രീഡം ഫുഡും തമ്മിലുള്ള ധാരണയുടെ ഉദ്ദേശ്യം.
ബിരിയാണി, കപ്പ, മുളക് ചമ്മന്തി, ബീഫ് റോസ്റ്റ്, ചപ്പാത്തി, ചിക്കന്‍ ഫ്രൈ, പൊറോട്ട തുടങ്ങി വിവിധ ഇനം ഭക്ഷണങ്ങളും കോംബോകളും ഫ്രഷ് ജ്യൂസും വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് താമസംവിനാ ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം ചെറുകിട റസ്റ്റോറന്റുകളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഊബര്‍ ഈറ്റ്‌സിനുണ്ടെന്ന് കമ്പനിയുടെ ഇന്ത്യ മേധാവി ഭാവിക് റാത്തോഡ് പറഞ്ഞു. ജയില്‍ ഭക്ഷണത്തിന് ജനപ്രീതി ഏറി വരികയാണെന്ന് ജയില്‍ ഐ.ജി ഋഷിരാജ് സിങും പറഞ്ഞു. ആവശ്യക്കാര്‍ക്ക് ഉടനടി ഭക്ഷണമെത്തിക്കാന്‍ ഊബര്‍ ഈറ്റ്‌സ് പോലുള്ള ഒരു പ്ലാറ്റ്‌ഫോം അനിവാര്യമാണ്. ഊബര്‍ ഈറ്റ്‌സും കേരള പ്രിസണ്‍ ഫുഡ് ഫാക്ടറിയും തമ്മിലുള്ള പങ്കാളിത്തം, ജയില്‍ അന്തേവാസികള്‍ നടത്തുന്ന റസ്റ്റോറന്റിന്റെ വളര്‍ച്ചയ്ക്ക് വേഗത വര്‍ധിപ്പിക്കും. വിനോദ സഞ്ചാരികളും തിരുവനന്തപുരം നിവാസികളും ഈ സംരംഭത്തെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കേരളത്തില്‍ അഞ്ച് നഗരങ്ങളിലാണ് ഊബര്‍ ഈറ്റ്‌സുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്ന മലപ്പുറം സ്വദേശിയായ സഹപാഠി പിടിയില്‍

Kerala
  •  6 days ago
No Image

യുഎഇയിൽ ചൂടിനു നേരിയ ആശ്വാസം; തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

uae
  •  6 days ago
No Image

കടല്‍ത്തീരത്ത് ദുരൂഹ ലോഹഗോളങ്ങള്‍; ബഹിരാകാശ അവശിഷ്ടമെന്ന് സംശയം, ജാഗ്രതാ നിര്‍ദേശവുമായി ഓസ്‌ട്രേലിയ

International
  •  6 days ago
No Image

കെ.പി.സി.സി അധ്യക്ഷസ്ഥാനം; നേതാക്കളുമായി ചർച്ചയ്ക്ക് ദീപാദാസ് മുൻഷി

Kerala
  •  6 days ago
No Image

രാജ്യസഭാ സീറ്റ് നഷ്ടഭീതി; ഇടഞ്ഞ് ഇറങ്ങിയവരോട് അടുക്കാൻ സി.പിഎം

Kerala
  •  6 days ago
No Image

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില തകര്‍ന്നു; രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യത

Kerala
  •  6 days ago
No Image

തസ്തിക നിർണയത്തിൽ ഒരു വിദ്യാർഥി അധികം; മൂന്ന് വർഷത്തിനിടെ 53 അധിക അധ്യാപക തസ്തിക

Kerala
  •  6 days ago
No Image

ഇ 20 ഇന്ധനം; വാഹന ഉടമകളില്‍ 53 ശതമാനത്തിനും അതൃപ്തി; എഥനോള്‍ മൈലേജ് കുറയ്ക്കുന്നതായും പരാതി 

National
  •  6 days ago
No Image

ആസൂത്രണ ബോർഡ് നിയമന ക്രമക്കേട്; ഉത്തരം പറയേണ്ടത് പി.എസ്.സി 

Kerala
  •  6 days ago
No Image

വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത 

Kerala
  •  6 days ago