HOME
DETAILS

കൂടുതല്‍ തസ്തിക വേണമെന്ന വിജിലന്‍സ് ശുപാര്‍ശ ധനവകുപ്പ് തള്ളി

  
backup
July 27 2019 | 20:07 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8

 


സ്വന്തം ലേഖകന്‍


തിരുവനന്തപുരം: വിജിലന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ തസ്തിക അനുവദിക്കണമെന്ന ശുപാര്‍ശ ധനവകുപ്പ് തള്ളി. വിജിലന്‍സ് അഭിഭാഷകരെ നിയമോപദേശകരെന്നും പ്രോസിക്യൂട്ടര്‍മാരെന്നും തരംതിരിക്കാനായാണ് അധിക തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് ഈ ശുപാര്‍ശ തള്ളുകയായിരുന്നു. ഇതോടെ വിജിലന്‍സ് കേസുകളുടെ അന്വേഷണവും നടത്തിപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്.
നിയമോപദേശം നല്‍കുന്ന അഭിഭാഷകര്‍ തന്നെ കേസുകള്‍ വാദിക്കരുതെന്ന് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പിന്നാലെ നിയമോപദേശകരെന്നും പ്രോസിക്യൂട്ടര്‍മാരെന്നും അഭിഭാഷകരെ തരം തിരിക്കണമെന്ന് അഡ്വക്കറ്റ് ജനറല്‍ വിജലിന്‍സ് ഡയരക്ടറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന്, നിര്‍ദേശം നടപ്പാക്കാനായി നാല് നിയമോപദേശകരുടെ പുതിയ തസ്തിക സൃഷ്ടിക്കണമെന്ന് വിജിലന്‍സ് ഡയരക്ടര്‍ ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കി. ഈ ശുപാര്‍ശയോടെയാണ് ആഭ്യന്തര സെക്രട്ടറി ധനവകുപ്പിന് ഫയല്‍ കൈമാറിയത്. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. ഈ ഫയലാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് മടക്കിയത്. തീരുമാനം വൈകിയാല്‍ വിജിലന്‍സ് കേസുകളെ സാരമായി ബാധിക്കുമെന്ന കുറിപ്പോടെ ആഭ്യന്തരവകുപ്പ് ഫയല്‍ വീണ്ടും ധനവകുപ്പിന് സമര്‍പ്പിച്ചിരിക്കുകയാണ്. സുപ്രിംകോടതി വിധി വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നിയമോപദേശകര്‍ രേഖാമൂലം ഉപദേശം നല്‍കുന്നില്ല. ഇതോടെ അഴിമതി കേസുകളുടെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  21 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  21 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  21 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  21 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  21 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  21 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  21 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  21 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  21 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  21 days ago