സി.എച്ച് ആധുനിക കേരളത്തിന്റെ ശില്‍പി: ഗവര്‍ണര്‍ പി. സദാശിവം
കോഴിക്കോട്: മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്‌കോയ ആധുനിക കേരളത്തിന്റെ ശില്‍പിയാണെന്ന് ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം. സി.എച്ച് വിചാര്‍വേദിയുടെ സി.എച്ച് മുഹമ്മദ്‌കോയ സ്മാരക അവാര്‍ഡ് ചരിത്രകാരന്‍ എം.ജി.എസ് നാരായണന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തിയ നേതാവായിരുന്നു സി.എച്ച്. മലബാറില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. മുസ്‌ലിം സമുദായത്തിലെ യുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സി.എച്ച് കാണിച്ച പ്രത്യേക താല്‍പര്യം എടുത്തുപറയേണ്ടതാണ്. എന്ത് കാര്യം ചെയ്താലും അതിലൊരു സി.എച്ച് ടച്ചുണ്ടാവുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പുരാവൃത്തങ്ങളെയും കെട്ടുകഥകളെയും ചരിത്രത്തില്‍നിന്ന് മാറ്റിനിര്‍ത്തണം. മുന്‍വിധിയില്ലാത്ത ചരിത്രമാണ് കുട്ടികള്‍ പഠിക്കേണ്ടത്. ആധുനിക ചരിത്രരചനയില്‍ എം.ജി.എസിന്റെ സംഭാവന വളരെ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി അധ്യക്ഷനായി. എം.പി അബ്ദുസമദ് സമദാനി അവാര്‍ഡ് ജേതാവിനെ പൊന്നാടയണിയിച്ചു. സി.എച്ച് വിചാര്‍വേദി പ്രസിഡന്റ് സഫ അലവി മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി അഡ്വ.പി.എം സുരേഷ്ബാബു മംഗളപത്രം വായിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഗവര്‍ണര്‍ക്കുള്ള സ്‌നേഹോപഹാരം സമര്‍പ്പിച്ചു. സുപ്രഭാതം ദിനപത്രം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ജന. സെക്രട്ടറി പി. ഇസ്മാഈല്‍ സ്വാഗതവും, വൈസ്പ്രസിഡന്റ് ഇ.വി ഉസ്മാന്‍കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."