ജയില്‍ അന്തേവാസികളില്‍ അവയവദാനത്തിന് പ്രോത്സാഹനം നല്കാന് നടപടി ഉണ്ടാകും: ആര് ശ്രീലേഖ
കാട്ടാക്കട: ജയില്‍ അന്തേവാസികളില്‍ അവയവദാനത്തിന് പ്രോത്സാഹനം നല്കാന് നടപടി ഉണ്ടാകുമെന്ന് ആര്. ശ്രീലേഖ ഐ.പി.എസ് പറഞ്ഞു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ ആരംഭിച്ച താറാവ് ഫാമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജയില്‍ ഡി.ജി.പി. തുറന്ന ജയിലിലെ തന്നെ ഒരു അന്തേവാസിയാണ് അവയവദാനത്തിനായി ആഗ്രഹം മുന്നോട്ടുവച്ചത്. മുഖ്യ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കു ഇത് സംബന്ധിച്ച് അപേക്ഷയും നല്‍കിയിരുന്നു.
കുറ്റം ചെയ്തു വന്നതാണെങ്കിലും സമൂഹത്തിനു നല്ലതു ചെയ്യണം എന്ന ആഗ്രഹം ഉണ്ട് അതിനായി ആവശ്യം ഉള്ളവര്‍ക്ക് വൃക്ക നല്കാന് തയാറാണ്, അതിനു അനുമതി തരണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഒരു അന്തേവാസിയുടെ അപേക്ഷ. നല്ല തീരുമാനം ആയി തോന്നിയതിനാല്‍ ലഭിച്ച അപേക്ഷയും പ്രൊപോസല്‍ ആയി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ ഈ വിഷയം സര്‍ക്കാര്‍ പരിഗണയിലുണ്ട്. താമസിയാതെ മന്ത്രിസഭാ തീരുമാനം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. അതിന്റെ ചട്ടങ്ങള്‍ രൂപികരിച്ചശേഷം നിയമപരമായി എല്ലാ സാധ്യതയും പരിഗണിച്ചു ആകും നടപ്പാക്കുക. അതോടൊപ്പം രക്ത ദാനത്തിനും നടപടി ഉണ്ടാകും.
ജയില്‍ ഐ.ജി എച്ച് ഗോപകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചീഫ് വെല്‍ഫെയര്‍ ഓഫിസര്‍ കുമാരന് , ജയില്‍ ആസ്ഥാന കാര്യാലയം പ്രോഗ്രാം ഓഫീസര്‍ ജോയ് സെബാസ്റ്റീന പുഷ്പം, ജയില്‍ സൂപ്രണ്ട് എസ്.അശോക് കുമാര്‍, കള്ളിക്കാട് വെറ്റിനറി സര്ജന് സജിത്ത് കുമാര്‍,വെല്‍ഫെയര്‍ ഓഫീസര്‍ ഷിജോ തോമസ്, അസിസ്റ്റന്റ് സൂപ്രണ്ട് കെ.ജെ.തോമസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയയാക്കിയ 45 അന്തേവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വിതരണവും ഡി.ജി.പി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."