വൈദ്യുതി ബോര്‍ഡും പഞ്ചായത്തുകളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി
മുതുകുളം: സംസ്ഥാന വൈദ്യൂതി ബോര്‍ഡും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന തെരുവ് വിളക്കുകളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് അറുതിയാകുന്നു.
കത്താത്ത തെരുവ് വിളക്കുകള്‍ക്ക് പണം നല്‍കേണ്ടി വരുന്നു എന്ന പരാതി തദ്ദേശ സ്ഥാപനങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കൃത്യമായി ഫ്യൂസാകുന്ന ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുവാനോ അറ്റകുറ്റപ്പണികള്‍ നടത്തുവാനോ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകാത്തതാണ് തെരുവ് വിളക്കുകള്‍ പലപ്പോഴും കണ്ണടക്കുന്നതെന്ന് വൈദ്യൂതി ബോര്‍ഡും പരസ്പരം പഴിചാരുന്നിടെയാണ് സ്വാഗതാര്‍ഹമായ പുതിയ തീരുമാനം വൈദ്യൂതി ബോര്‍ഡും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പക്കി തുടങ്ങിയത്. തെരുവ് വിളക്കുകള്‍ക്ക് തീരുമാനത്തിന്റെ ഭാഗമായി മീറ്റര്‍ സ്ഥാപിച്ചു തുടങ്ങി.
ഒരു ട്രാന്‍സ്ഫോമറിലെ നിശ്ചിത എണ്ണത്തിലുള്ള തെരുവ് വിളക്കളുടെ മീറ്റര്‍ റീഡ് ചെയ്യുവാന്‍ കഴിയുന്ന രീതിയിലാണ് വെള്ളം കയറാത്ത പ്ലാസ്റ്റിക് കവചത്തോട് കൂടിയ മീറ്ററുകള്‍ ഘടിപ്പിച്ച് തുടങ്ങിയത്. മീറ്റര്‍ ഘടി പ്പിക്കാന് ചിലവു വരുന്ന മൊത്തം തുകയുടെ അന്‍പതു ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കും.
ഇതനുസരിച്ച് പണം അടയ്ക്കുന്ന പ്രദേശങ്ങളിലെ മീറ്റര്‍ ഘടിപ്പിക്കുന്ന ജോലികള്‍ സംസ്ഥാന വ്യാപകമായി പുരോഗ മിക്കുകയാണ്. വൈദ്യൂതി ബോര്‍ഡിന്റെ ഹരിപ്പാട് ഡിവിഷന് പരിധിയില്‍ കരുവാറ്റാ, ചെറുതന പഞ്ചായത്തുകളിലാണ് ഇപ്പോള്‍ മീറ്റര്‍ ഘടിപ്പിക്കുന്ന ജോലികള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."