HOME
DETAILS

സംഭവിക്കുന്നത് ആസൂത്രിത ഫാസിസം

  
backup
July 28 2019 | 20:07 PM

editorial-on-facism-malayalam-29-07-2019

ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ 49 പ്രമുഖര്‍ ദിവസങ്ങള്‍ക്ക്മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഈ ഇടപെടലിനെ പൊറുക്കാനാവാത്ത അപരാധമായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നതിനെ നിസ്സാരമായി കാണാനാവില്ലെന്നാണ് ഓരോ ദിവസവുമുണ്ടാവുന്ന സംഭവങ്ങളില്‍നിന്ന് മനസിലാക്കേണ്ടത്. രാജ്യത്തെ ഫാസിസം വിഴുങ്ങുന്നതിനെതിരേ സംഘ്പരിവാറിനോട് ചായ്‌വില്ലാത്ത രാജ്യത്തെ പ്രമുഖര്‍ പ്രതികരിച്ചാല്‍ അവരെ പല രീതിയിലും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഒരു വ്യാജ സാംസ്‌കാരിക സംഘത്തെ സജ്ജമാക്കി നിര്‍ത്തിയിട്ടുമുണ്ട്.

വിയോജിക്കുന്ന പ്രമുഖരെ എതിര്‍ത്ത് നിശബ്ദരാക്കുമ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ നിത്യേനെയുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, ദലിത് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരേ ആരും ശബ്ദമുയര്‍ത്തുകയില്ലെന്നും ഇത്തരം ആക്രമണങ്ങളോട് സമരസപ്പെടുകയോ ഉദാസീന നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നതിലൂടെ ഫാസിസത്തെ പ്രതിഷ്ഠിക്കാന്‍ പ്രയാസമുണ്ടാവുകയില്ലെന്നുമാണ് ആര്‍.എസ്.എസ് ബുദ്ധി കേന്ദ്രങ്ങള്‍ കണക്ക് കൂട്ടുന്നത്.
രാജ്യാന്തര തലത്തില്‍ പ്രശസ്തി നേടിയ അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 പേര്‍ ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കെതിരേ നരേന്ദ്ര മോദിക്ക് കത്തെഴുതുമ്പോള്‍ അത് രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നതിന് സംശയമില്ല. അതിനാലാണ് ഇവര്‍ക്കെതിരേ സംഘ്പരിവാര്‍ സഹയാത്രികരായ 61 പേര്‍ മറു പ്രസ്താവനയുമായി തൊട്ടടുത്ത ദിവസം തന്നെ ചാടി വീണത്. കേരളത്തില്‍ ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനും ആ ദൗത്യമാണ് നിര്‍വഹിച്ചത്.

കൂടാതെ, ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ രാജ്യത്തെ 49 പ്രമുഖര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ ബിഹാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. ഇവര്‍ രാജ്യത്തിന്റേയും മികച്ച പ്രകടനം നടത്തുന്ന പ്രധാനമന്ത്രിയുടെയും പ്രതിച്ഛായയെ അന്താരാഷ്ട്ര തലത്തില്‍ കളങ്കപ്പെടുത്തിയെന്നും വിഭജന പ്രവണതകളെ പിന്താങ്ങുന്നവരാണെന്നും പരാതിയില്‍ പറയുന്നു. കത്തെഴുതിയവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.

മോദിയെ അനുകൂലിച്ച് പ്രസ്താവനയിറക്കിയ 61 പേരിലെ ബോളിവുഡ് നടി കങ്കണ റണൗട്, സംവിധായകരായ മധു ഭണ്ഡാര്‍ക്കര്‍, വിവേക് അഗ്‌നിഹോത്രി എന്നിവര്‍ ഈ ഹരജിയില്‍ ചേര്‍ന്നതില്‍നിന്ന് തന്നെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാണ്. രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ വിലയിടിക്കാനും പ്രധാനമന്ത്രിയെ കരിവാരിത്തേക്കാനും ഉദ്ദേശിച്ചുള്ളതാണ് അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ളവര്‍ പുറത്തിറക്കിയ പ്രസ്താവനയുടെ ലക്ഷ്യമെന്നാണ് 61 അംഗ സംഘ്പരിവാര്‍ അനുകൂലികളുടെ പ്രതികരണങ്ങള്‍. രാജ്യത്തെ ഇതര ആക്രമണങ്ങളില്‍ മൗനം പാലിച്ചവര്‍ പ്രധാനമന്ത്രിയുടെ വിലയിടിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. എല്ലാറ്റിനും എതിരേ പ്രതികരിക്കാന്‍ ഞാന്‍ പ്രതികരണത്തൊഴിലാളിയല്ലെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതിനോട് പ്രതികരിച്ചത്.

49 പേരുടെ കത്തിനെതിരേ ഇത്ര സന്നാഹത്തോടെ സംഘ്പരിവാര്‍ പ്രതികരിക്കണമെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ധൈഷണിക തലത്തില്‍ എതിര്‍പ്പ് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാനും എതിര്‍ക്കാന്‍ ഒരുങ്ങുന്നവരെ നിശബ്ദരാക്കാനും ഒരു വ്യാജ സാംസ്‌കാരിക സംഘത്തെ അണിയറയില്‍ ഒരുക്കിയിട്ടുണ്ടെന്ന് സ്പഷ്ടമാകുന്നു. ജയ് ശ്രീറാം വിളിച്ചതിന്റെ പേരിലാണ് മോദിസര്‍ക്കാരിനെതിരേ പ്രചാരണം നടത്തുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഉത്തമപുരുഷനായിരുന്ന ശ്രീരാമന്റെ പേരു ദുരുപയോഗപ്പെടുത്തി സംഘ്പരിവാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ കൊലവിളി നടത്തുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും അടൂര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തുണ്ടാവുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും അത് ഉന്നത വ്യക്തികളെന്ന് പറയപ്പെടുന്നവരാല്‍ ന്യായീകരിക്കപ്പെടുന്നതും യാദൃച്ഛികമല്ലെന്ന് അര്‍ഥം. ഇതിന്റെയൊക്കെ തൊട്ടുപിന്നാലെയാണ് ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കെതിരേ എന്ത് നടപടിയെടുത്തെന്ന് ചോദിച്ച് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനും പത്ത് സംസ്ഥാനങ്ങള്‍ക്കും കഴിഞ്ഞദിവസം നോട്ടിസ് അയച്ചത്.

ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും തടയുന്നതിന് സുപ്രിംകോടതി പതിനൊന്ന് നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും പത്ത് സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സുപ്രിംകോടതി ഈ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇതൊന്നും കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ പാലിച്ചില്ല. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും ബി.ജെ.പി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. കേന്ദ്രത്തിനും പത്തോളം സംസ്ഥാനങ്ങള്‍ക്കും നോട്ടിസ് അയച്ചതിനാല്‍ സുപ്രിംകോടതി നരേന്ദ്രമോദി സര്‍ക്കാരിനെ കരിവാരിത്തേക്കുകയാണെന്നും രാജ്യാന്തര തലത്തിലുള്ള ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും ആരോപിച്ച് നാളെ സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ വീണ്ടും ചാടി വീഴുമോ എന്നാണറിയേണ്ടത്. ഫാസിസം കൊട്ടും കുരവയുമായല്ല വരുന്നത്, അത് രാഷ്ട്ര ശരീരത്തില്‍ പതുക്കെ അരിച്ചു കയറുകയാണെന്ന നിരീക്ഷണം എത്ര സത്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  18 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  18 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  18 days ago