HOME
DETAILS

റവന്യൂ ഓഫിസുകളിലെ പണം അന്നുതന്നെ ട്രഷറികളിലേക്ക്

  
backup
May 31 2017 | 00:05 AM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%85%e0%b4%a8

 

മലപ്പുറം: റവന്യൂ ഓഫിസുകളില്‍ സ്വീകരിക്കുന്ന പണം അന്നുതന്നെ ട്രഷറികളിലെത്തിക്കുന്ന പദ്ധതിക്ക് നാളെ തുടക്കം. നിലവില്‍ വിവിധ നികുതി ഇനങ്ങളിലായി ലഭിക്കുന്ന തുക ദിവസങ്ങളോളം വില്ലേജ് ഓഫിസര്‍മാര്‍ കൈവശംവയ്ക്കാറാണ് പതിവ്. ഈ തുക ആഴ്ചയിലൊരിക്കല്‍ താലൂക്ക് ഓഫിസ് വഴിയാണ് ബാങ്കുകളിലെത്തുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 15 ബാങ്കുകളെ ട്രഷറിയുമായി ബന്ധിപ്പിച്ചു. വില്ലേജ് ഓഫിസുകളില്‍ സ്വീകരിക്കുന്ന പണം ബാങ്കുകള്‍ വഴിയാണ് ട്രഷറികളിലെത്തുക. ഇതിനായി ഇ- ട്രഷറി സോഫ്റ്റ്‌വെയറില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വില്ലേജില്‍ കരമടയ്ക്കുന്നവര്‍ക്ക് രശീത് നല്‍കുന്ന രീതിയില്‍ മാറ്റമുണ്ടാകില്ല. ഇതോടൊപ്പം വെബ് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ പ്രത്യേകം അപ്‌ലോഡ് ചെയ്യുകയും വേണം. ഇത് ഉദ്യോഗസ്ഥരുടെ ജോലിഭാരം ഇരട്ടിയാക്കുമെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പണം എല്ലാ ദിവസവും അക്കൗണ്ട് ക്ലോസ്‌ചെയ്ത ശേഷം ബാങ്കില്‍ അടയ്ക്കുന്നതാണ് പുതിയ സംവിധാനം. ലഭിച്ച തുക ഹെഡ് ഓഫ് അക്കൗണ്ട് തിരിച്ച് ചെലാന്‍ തയാറാക്കിയാണ് അടയ്‌ക്കേണ്ടത്. ബാങ്കുകള്‍ തുക ഉടന്‍ ട്രഷറികളിലേക്ക് മാറ്റും.
പദ്ധതി പൂര്‍ണമായി നടപ്പാകുന്നതോടെ വില്ലേജ് ഓഫിസ്, താലൂക്ക്, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന എല്‍.ആര്‍, ടി.ആര്‍ രശീതുകള്‍ നിര്‍ത്തലാക്കി ഇ- ട്രഷറി സംവിധാനത്തിലേക്ക് മാറാനാണ് ധനകാര്യവകുപ്പ് ആലോചിക്കുന്നത്. നിലവില്‍ വൈകിട്ട് അഞ്ചുവരെയാണ് വില്ലേജ് ഓഫിസുകളില്‍ നികുതി സ്വീകരിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ നികുതി സ്വീകരിക്കല്‍ ഉച്ചവരെ പരിമിതപ്പെടുത്തുകയോ ബാങ്കിങ് സമയം ദീര്‍ഘിപ്പിക്കുകയോ വേണ്ടിവരും.
സാധാരണ ദിവസങ്ങളില്‍ മിക്ക വില്ലേജുകളിലും നാമമാത്രമായി മാത്രമേ നികുതി ലഭിക്കാറുള്ളൂ. എല്ലാ ദിവസവും ചെലാന്‍ തയാറാക്കി പണം അടയ്ക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുവേണ്ട യാത്രാ ചെലവ് പ്രത്യേകം വകയിരുത്തിയിട്ടില്ല. സംസ്ഥാനത്തെ മിക്ക വില്ലേജുകളിലും രണ്ട് കംപ്യൂട്ടറുകളും ഒരു പ്രിന്ററുമാണുള്ളത്.
സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, ഓണ്‍ലൈന്‍ പി.വി, ആര്‍.ഒ നല്‍കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സൗകര്യം മതിയാവാത്തതിനാല്‍ പുതിയ പരിഷ്‌കാരം കാര്യക്ഷമമായി നടപ്പാക്കല്‍ പ്രയാസമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ബാങ്കുകളില്‍ പണമടയ്ക്കുന്നത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  18 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  18 days ago