HOME
DETAILS
MAL
കെ.എം.സി.സി റമദാന്‍കിറ്റ് വിതരണം ചെയ്തു
backup
May 31 2017 | 00:05 AM
നാദാപുരം:ബഹറൈന്‍ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി റമദാന്‍ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം അഹ്മദ്പുന്നക്കല്‍ നിര്‍വഹിച്ചു. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എം.പിസൂപ്പി ഏറ്റു വാങ്ങി . നാദാപുരം ലീഗ് ഓഫിസില്‍ നടന്ന ചടങ്ങ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.കെ മൂസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
അഷ്‌റഫ് വെള്ളൂര്‍ അദ്ധ്യക്ഷനായി .അഷ്‌റഫ് തൂണേരി, ടി.എം.വി അബ്ദുല്‍ ഹമീദ്, സിദ്ദീഖ് വെള്ളിയോട് , ലത്തീഫ് കെ.കെ സംസാരിച്ചു.നൗഷാദ് വാണിമേല്‍ സ്വാഗതവും,കെ.യു ലത്തീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."