ആഴക്കടല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ആയിരം സാറ്റലൈറ്റ് ഫോണുകള്‍ വാങ്ങും
കൊല്ലം: ഓഖിക്കുശേഷം അതിന്യൂനമര്‍ദം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണുകള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 1000 ഫോണുകള്‍ വാങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാറ്റലൈറ്റ് ഫോണ്‍ ലഭിക്കുന്നതോടെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളെ അത്യാവശ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ കരയില്‍നിന്ന് ബന്ധപ്പെടാന്‍ സാധിക്കും. നിലവില്‍ വയര്‍ലെസ് സംവിധാനമാണ് ഉപയോഗിക്കുന്നത്. തീരത്തുനിന്നും 20 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ മാത്രമാണ് വയര്‍ലെസ് സംവിധാനം പ്രയോജനപ്പെടുക. 200 മുതല്‍ 250 നോട്ടിക്കല്‍ മൈല്‍ അകലെവരെ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ സീഫോണ്‍ ഉപയോഗിക്കാറുണ്ടെങ്കിലും അതും ഫലപ്രദമല്ല. ഇതുമൂലം കാലാവസ്ഥാ വ്യതിയാന വിവരങ്ങളും മറ്റ് അറിയിപ്പുകളും ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളിലേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്കാന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."