കൃഷിഭവന്‍ കാര്‍ഷിക ക്ലിനിക്കുകളാക്കി മാറ്റണം: എ. പ്രദീപ് കുമാര്‍ എം.എല്‍.എ
കോഴിക്കോട്: കൃഷിഭവനുകള്‍ മാതൃകാ കാര്‍ഷിക ക്ലിനിക്കുകളാക്കി മാറ്റണമെന്നും വിദ്യാര്‍ഥികളെ കാര്‍ഷിക മേഖലയിലേക്ക് ആകൃഷ്ടരാക്കാനുള്ള കര്‍മപദ്ധതികളില്‍ സന്നദ്ധസംഘടനകളുടെ പങ്കാളിത്തം
ഉറപ്പുവരുത്തണമെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു.
ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് കിസാന്‍ മീറ്റ്, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കര്‍ഷകരുടെ മക്കള്‍ക്കുള്ള കേരളശ്രീ പുരസ്‌കാര വിതരണം, സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഫാം സ്‌കൂളിന്റെ ഉദ്ഘാടനം എന്നിവ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഫ്.എ.ഒ.ഐ ദേശീയ പ്രസിഡന്റ് വാവറമ്പലം സുരേന്ദ്രന്‍ അധ്യക്ഷനായി. കോഴിക്കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് കിറ്റ് വിതരണം നടത്തി.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു, മുന്‍ സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ ശാരദ ജി. നായര്‍, സംസ്ഥാന നാളികേരള കാര്‍ഷിക സമിതി പ്രസിഡന്റ് എളമന ഹരിദാസ്, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം വി.ടി സുരേന്ദ്രന്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കമല ആര്‍. പണിക്കര്‍, സന്തോഷ് പെരവച്ചേരി, കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ മാസ്റ്റര്‍, എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.പി സൂര്യനാരായണന്‍, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം എ. സഖീഷ് ബാബു, അസോസിയേഷന്‍ മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.എന്‍ പുഷ്പലത, സംസ്ഥാന സെക്രട്ടറി കൊല്ലംകണ്ടി വിജയന്‍, എന്‍.ആര്‍ രഞ്ജിത്ത് സംസാരിച്ചു. സി. വനജ സ്വാഗതവും വി.ടി ഇന്ദിര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."