HOME
DETAILS

കരാറെടുത്തിട്ട് മാസങ്ങള്‍; പ്രവൃത്തി ആരംഭിച്ചില്ല

  
backup
October 09 2018 | 06:10 AM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

നിലമ്പൂര്‍: റോഡ് പണിക്ക് തുക അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിലമ്പൂര്‍ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുകാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് ആറ് മാസങ്ങളായിട്ടും പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല.
റോഡ് പണിക്ക് ആവശ്യമായ സാധനസാമഗ്രികള്‍ റോഡില്‍ കൊണ്ടുവന്നിട്ടിട്ട് മാസങ്ങളായി. നിലമ്പൂര്‍ നഗരസഭയിലെ രണ്ട് പ്രധാന റോഡുകളായ ജില്ലാ ആശുപത്രി റോഡ്, വീട്ടിക്കുത്ത് റോഡുമാണ് തകര്‍ന്ന് കിടക്കുന്നത്. കാല്‍നടയാത്ര പോലും ഇതുവഴി അസാധ്യമായി തീര്‍ന്നിരിക്കുകയാണ്. പ്രളയക്കെടുതിക്ക് ശേഷം കുണ്ടുംകുഴിയും കാരണം ബൈക്ക് യാത്ര പോലും ദുസഹമാണ്.
പി.വി.അന്‍വര്‍ എം.എല്‍.എയാണ് റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചത്. രണ്ടു റോഡുകളുടെയും പുനരുധാരണ പ്രവൃത്തികള്‍ക്കായി 65 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പും പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് പ്രവര്‍ത്തി തുടങ്ങുമെന്നാണ് അധികൃതരും കരാറുകാരും അന്ന് അറിയിച്ചിരുന്നത്. കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തി തുടങ്ങാനുള്ള നീക്കം ഉണ്ടായില്ല. കരാറുക്കാരന്റെ അനാസ്ഥയാണ് പ്രവര്‍ത്തി നീളാന്‍ കാരണമെന്നും കരാറുകാരന്‍ സമയം കൂടുതല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് എ.ഇയുടെ വിശദീകരണം. കരാറുകാരനുമായി അധികൃതരും സമരക്കാരും ചര്‍ച്ച നടത്തി. രാത്രിയോടെ തന്നെ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു. സമരത്തിന് നഗരസഭ കൗണ്‍സിലര്‍മാരായ എന്‍.വേലുക്കുട്ടി, അരുമ ജയകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, നൈസി സജീവന്‍, ഗീത വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  21 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  21 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  21 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  21 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  21 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  21 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  21 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  21 days ago