HOME
DETAILS
MAL
പാഠപുസ്തകം: വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെന്ന് മന്ത്രി
backup
July 30 2019 | 20:07 PM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പാഠപുസ്തകത്തില്‍ മഹാബലിയുടെ രൂപം കുട്ടികളുടെ മനസില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുംവിധം വികൃതമായി അച്ചടിച്ചുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒരു പാഠപുസ്തകത്തിലും ഇത്തരത്തിലൊരു ചിത്രം അച്ചടിച്ചിട്ടില്ല. ബോധപൂര്‍വം വ്യാജസൃഷ്ടികളുണ്ടാക്കി പ്രചാരണങ്ങള്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
പൊലിസ് അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എസ്.സി.ഇ.ആര്.ടി ഡയരക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."