HOME
DETAILS

മുകേഷിനെ ഇനി എന്തു ചെയ്യും; സി.പി.എമ്മിന് അങ്കലാപ്പ്

  
backup
October 09 2018 | 18:10 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af

 


കൊല്ലം: മുകേഷ് എം.എല്‍.എക്കെതിരേ അടിക്കടിയുണ്ടാകുന്ന വിവാദത്തില്‍ പ്രതിരോധിക്കാനാകാതെ കൊല്ലത്തെ സി.പി.എം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മുകേഷ് കൊല്ലം സീറ്റില്‍ സ്ഥാനാര്‍ഥിയായത്. സിറ്റിങ് എം.എല്‍.എയും വി.എസ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന പി.കെ ഗുരുദാസനെ ഒഴിവാക്കിയായിരുന്നു മുകേഷിനു സീറ്റ് നല്‍കിയത്.
തെരഞ്ഞെടുപ്പിനു ശേഷവും സിനിമയിലും ചാനല്‍ ഷോയിലും സജീവമായ മുകേഷ് മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന പരാതി പാര്‍ട്ടി കേന്ദ്രങ്ങളില്‍പ്പോലും ചര്‍ച്ചാവിഷയമായിരുന്നു. ഔദ്യോഗിക പരിപാടികളില്‍ പലപ്പോഴും മുകേഷിനെ കൊല്ലത്തു കാണാതെ വന്നതും പാര്‍ട്ടിയില്‍ വിമര്‍ശനത്തിനു കാരണമായി.
മുകേഷിനെ കാണാനില്ലെന്നു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം പൊലിസില്‍ നല്‍കിയ പരാതി ദേശീയതലത്തില്‍പ്പോലും വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി ഉപദേശിച്ചതോടെ സിനിമാ തിരക്കുകള്‍ ഒഴിവാക്കി മുകേഷ് കൊല്ലത്ത് എത്താന്‍ തുടങ്ങി. എന്നാല്‍, പാര്‍ട്ടി ചട്ടക്കൂടില്‍നിന്നു പ്രവര്‍ത്തിക്കാന്‍ മുകേഷിനു കഴിയാതെ വന്നതും പാര്‍ട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനിടെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷ് ആരോപണവിധേയനായത്. കോണ്‍ഗ്രസും ബി.ജെ.പിയും ഉള്‍പ്പെടെ മുകേഷിനെതിരേ രംഗത്തെത്തിയിട്ടും പ്രതിരോധിക്കാന്‍ സി.പി.എം തയാറായില്ല. ഇതിനിടെ സി.പി.എം വിളിച്ചുവരുത്തി ശകാരിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ ഇന്നസന്റും മുകേഷും കെ.ബി.ഗണേഷ്‌കുമാറും ഏറെ പഴി കേട്ടെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചയാള്‍ എന്ന നിലയില്‍ ഏറെ പ്രതിരോധത്തിലായത് മുകേഷായിരുന്നു. തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ യോഗത്തില്‍ വച്ച് ദിലീപിനെ സംരക്ഷിച്ച മാധ്യമങ്ങള്‍ക്കെതിരേ രംഗത്തുവന്ന മുകേഷ് പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ദിലീപിന് കൈമാറിയത് മുകേഷ് തന്നെയാണെന്ന ആരോപണം ശക്തമായിരുന്നു. സുനിയുമായി മുകേഷിന് ദീര്‍ഘകാല ബന്ധം ഉണ്ടായിരുന്നെന്ന ആരോപണവും വിവാദമായി. തിലകന്‍ വിഷയത്തില്‍ മുകേഷിനെതിരേ നടനും തിലകന്റെ മകനുമായ ഷമ്മി തിലകനും സംവിധായകന്‍ വിനയനും രംഗത്തുവന്നിരുന്നു.
കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ പ്രകൃതിക്ഷോഭങ്ങള്‍ മൂലം വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും മുകേഷിനെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. രണ്ടുദിവസം കഴിഞ്ഞെത്തിയ മുകേഷിന്റെ പരാമര്‍ശത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago