നിയമസഭാ വളപ്പില്‍ പുതിയ അതിഥിമന്ദിരം വരുന്നു
തിരുവനന്തപുരം: മുന്‍ മന്ത്രിമാര്‍ക്കും മുന്‍ എം.എല്‍.എമാര്‍ക്കുമായി നിയമസഭാ മന്ദിരത്തിനടുത്ത് പുതിയ അതിഥി മന്ദിരം നിര്‍മിക്കാന്‍ തീരുമാനം. സ്പീക്കറുടെ ഔദ്യോഗിക വസതിക്ക് സമീപം നിര്‍മിക്കുന്ന അതിഥി മന്ദിരത്തിന് 16,221.2 ചതുരശ്രയടി വിസ്തൃതി ഉണ്ടാകും. ചെലവുകുറഞ്ഞ പ്രീ ഫാബ്രിക്കേറ്റഡ് മാതൃകയിലായിരിക്കും അതിഥി മന്ദിരം നിര്‍മിക്കുന്നത്. രണ്ട് ബേസ്‌മെന്റ് ഫ്‌ളോര്‍- 936.46 ചതുരശ്രയടി, ഒരു ബേസ്‌മെന്റ് ഫ്‌ളോര്‍- 3,853.4 ചതുരശ്രയടി, താഴത്തെ നില- 4,014 ചതുരശ്രയടി, ഒന്നാം നില- 3,853.4 ചതുരശ്രയടി, ടെറസ് ഫ്‌ളോര്‍- 312 ചതുരശ്രയടി, ഓപ്പണ്‍ വര്‍ക്ക് സ്‌പേസ്- 2,917 ചതുരശ്രയടി, പോര്‍ച്ച്- 333.7 ചതുരശ്രയടി എന്നിങ്ങനെയാണ് പ്ലാന്‍. ടെന്‍ഡര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയേക്കും.
എം.എല്‍.എ ഹോസ്റ്റലില്‍ മുന്‍ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും മുറി ലഭിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെന്ന പരാതിയുണ്ട്. ഇത് അതിഥി മന്ദിരം വരുന്നതോടെ പരിഹരിക്കപ്പെടും. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും സ്പീക്കറുടെ അതിഥികളായെത്തുന്നവര്‍ക്കും മറ്റും മിക്കപ്പോഴും സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ മുറി ലഭ്യമാകാറില്ല. പുറത്ത് നക്ഷത്രഹോട്ടലുകളില്‍ മുറിയെടുത്ത് താമസിപ്പിക്കുന്നതിന് വലിയ വാടക നല്‍കണം. ഇതിന് കൂടി പരിഹാരമെന്നോണമാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആലോചിച്ച പദ്ധതിയായിരുന്നെങ്കിലും പിന്നീട് മരവിപ്പിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."