അന്തിക്കാട് ഗവ. ആശുപത്രി മോര്‍ച്ചറി കെട്ടിടത്തിന് ഇനിയും ശാപമോക്ഷമായില്ല
അന്തിക്കാട്: സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടത്തിന് ഇനിയും ശാപമോക്ഷമായില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പോസ്റ്റ്മോര്‍ട്ടം നടന്നിരുന്ന മോര്‍ച്ചറി മുന്നറിയിപ്പില്ലാതെ അധികൃതര്‍ അടച്ചിടുകയായിരുന്നു. ഇതു മൂലം അന്തിക്കാട്, പുത്തന്‍പീടിക, കാഞ്ഞാണി, മണലൂര്‍, മുറ്റിച്ചൂര്‍, പടിയം, കണ്ടശാംകടവ് ഭാഗങ്ങളിലെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്താനായി മുപ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റേയും ആശുപത്രി വികസന സമിതിയുടേയും അനാസ്ഥയാണ് പ്രശ്നത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വികസന സമിതി ഇടയ്ക്കിടയ്ക്ക് യോഗം കൂടാറുണ്ടെങ്കിലും ചായ കുടിച്ച് പിരിയുകയാണ് പതിവ്. അന്തിക്കാട് മേഖലയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന മൃതദേഹങ്ങള്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് മണിക്കൂറുകളോളം വൈകിപ്പിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടാഴ്ച മുന്‍പ് അരിമ്പൂരില്‍ വെള്ളത്തില്‍ മുങ്ങി മരിച്ച ഒരു കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മണിക്കൂറുകള്‍ വൈകിപ്പിച്ചിരുന്നു. മോര്‍ച്ചറി കെട്ടിടം ഉടന്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം പുനരാരംഭിക്കുന്നതിനു വേണ്ട നടപടികള്‍ അധികൃതര്‍ ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."