ചെങ്ങളായി വില്ലേജ് ഓഫിസ് വളക്കൈയിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധം
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി വില്ലേജ് ഓഫിസ് പൊളിച്ചു പണിയുന്നതിന് അഞ്ചു കിലോമീറ്റര്‍ ദൂരെ വളക്കൈയിലേക്ക് മാറ്റാനുള്ള ശ്രമത്തിനെതിരേ നാട്ടുകാര്‍ രംഗത്ത്. കഴിഞ്ഞ അരനൂറ്റാണ്ടോളമായി ചെങ്ങളായില്‍ പ്രവര്‍ത്തിച്ചുവരുന്ന വില്ലേജ് ഓഫിസ് 1986 മുതലാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കാലപ്പഴക്കം കൊണ്ട് ഈ കെട്ടിടം പൊളിച്ച് അവിടെതന്നെ പുതിയകെട്ടിടം നിര്‍മിക്കാനായി 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. പുതിയ കെട്ടിടം പണി തീരുന്നതു വരെ ചെങ്ങളായിയില്‍ തന്നെ വാടകയില്ലാതെ ആവശ്യമായ സൗകര്യം ഒരുക്കിത്തരാമെന്ന് ഒരു കെട്ടിട ഉടമ സമ്മതപത്രവും നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് അഞ്ച് കിലോമീറ്റര്‍ ദൂരെ വളക്കൈയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സ്ഥിരമായി വില്ലേജ് ഓഫിസ് ഇവിടെ നിന്നും മാറ്റാനുളള ശ്രമമാണ് നടക്കുന്നതെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍നിന്ന് പിന്‍മാറണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും തളിപ്പറമ്പ് തഹസില്‍ദാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ജനദ്രോഹ നടപടിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാനുളള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."