HOME
DETAILS

കശാപ്പിനുള്ള കാലി വില്‍പന തടയല്‍: ഹരജി ഉത്തരവിനായി മാറ്റി

  
backup
June 01 2017 | 02:06 AM

%e0%b4%95%e0%b4%b6%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa


കൊച്ചി: കന്നുകാലികളെ കശാപ്പ് ചെയ്യാനായി ചന്തയില്‍ വില്‍ക്കുന്നത് തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലെ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എം.എല്‍.എ അടക്കമുള്ളവര്‍ നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിനായി മാറ്റി. മൂന്നാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലാ മീറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു), കലൂരിലെ ഇറച്ചിക്കച്ചവടക്കാരനായ പി.യു കുഞ്ഞുമുഹമ്മദ്, കോഴിക്കോട് സ്വദേശികളായ  ടി.പി സാദിക്ക്, ടി.പി സാഹിദ് എന്നിവരാണ് മറ്റു ഹരജിക്കാര്‍. കന്നുകാലികളെ കശാപ്പിനായി ചന്തയില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നാണ് ഇറച്ചിക്കച്ചവടക്കാരുടെയും സംഘടനയുടെയും വാദം. എന്നാല്‍ സമ്പൂര്‍ണ്ണ കശാപ്പ് നിരോധനമില്ലെന്നും ഉത്തരവ് സ്റ്റേ ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു.
കന്നുകാലി സംരക്ഷണമടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലുള്ള വിഷയമാണെന്നിരിക്കേ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും മാര്‍ക്കറ്റില്‍ നിന്ന് കന്നുകാലികളെ വാങ്ങി ഇറച്ചി വ്യാപാരം നടത്തുന്ന ചെറുകിട കച്ചവടക്കാരെ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. മൃഗങ്ങള്‍ക്കെതിരായ ക്രൂരകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലാമെന്ന് വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ ചട്ടം കൊണ്ടുവരുന്നത് നിലനില്‍ക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇടക്കാല ഉത്തരവിനായി ഹരജി സിംഗിള്‍ ബെഞ്ച് മാറ്റിയത്.
കന്നുകാലികളെ കശാപ്പ് ചെയ്യാനായി ചന്തയില്‍ വില്‍ക്കുന്നത് തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരനെതിരേയുള്ള പൊതുതാല്‍പര്യ ഹരജി ഡിവിഷന്‍ ബെഞ്ചില്‍ നിന്നു പിന്‍വലിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  24 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  24 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  24 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  24 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  24 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  24 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  24 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  24 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  24 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  24 days ago