HOME
DETAILS

റിസര്‍ച്ച് അനാലിസിസ് ഇന്റലിജന്‍സ് വിങ് നിര്‍ത്തി

  
backup
June 01 2017 | 02:06 AM

%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d



തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ അഴിമതി കണ്ടെത്തുന്നതിനായി മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് തുടങ്ങിയ റിസര്‍ച്ച് അനാലിസിസ് ഇന്റലിജന്‍സ് വിങ് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ നിര്‍ത്തി. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലെത്തിയവരോട് പഴയസ്ഥാപനത്തിലേക്ക് മടങ്ങാനാണ് നിര്‍ദേശം.
തുടര്‍ന്ന് ഡപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കിയ 40പേര്‍ പഴയ സ്ഥാപനത്തിലേയ്ക്ക് മടങ്ങി. ബാക്കിയുള്ളവരെ ഡപ്യൂട്ടേഷന്‍ കാലാവധി തീരും മുറക്ക് മടങ്ങാനും ബെഹ്‌റ നിര്‍ദേശം നല്‍കി. അഴിമതിക്കെതിരേ ചുവപ്പ്, മഞ്ഞ കാര്‍ഡുകളുമായി ഇറങ്ങിയതിന് തൊട്ടുപിറകെയായിരുന്നു ജേക്കബ് തോമസ്,വിജിലന്‍സിന് കീഴില്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് തുടങ്ങിയത്.
സേനയിലെ വിവിധ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന്റെ പ്രധാന ലക്ഷ്യം സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി കണ്ടെത്തലായിരുന്നു. ഓരോ മൂന്നുമാസവും റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനും തീരുമാനിച്ചിരുന്നു. വിവിധ തസ്തികകളിലായി 140 പേരാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. രണ്ടുമാസം മുന്‍പാണ് റിസര്‍ച്ച് വിങിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മൂന്നു ഭാഗങ്ങളായി തിരിച്ചായിരുന്നു ഓരോ വകുപ്പുകളിലും നടക്കുന്ന അഴിമതി കണ്ടെത്തിയിരുന്നത്. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് മന്ത്രി കെ.ടി ജലീല്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തു.
ആദ്യ റിപ്പോര്‍ട്ട് പുറത്തു വന്നതിനെതുടര്‍ന്ന് പല വകുപ്പുകളിലും അഴിമതിയുടെ തോത് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago