HOME
DETAILS
MAL
സഊദി-ജർമൻ ബന്ധം സാധാരണ നിലയിലേക്ക്; ജർമനിയിലേക്ക് തങ്ങളുടെ അംബാസിഡറെ സഊദി അയച്ചു
backup
October 10 2018 | 16:10 PM
റിയാദ്: നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് അംബാസിഡറെ തിരിച്ചു വിളിച്ച സഊദി, പ്രശ്‌നത്തിൽ പരിഹാരമുണ്ടായതിനെ തുടർന്ന് തങ്ങളുടെ അംബാസിഡറെ ജർമനിയിലേക്ക് വീണ്ടും അയച്ചു. പുതിയ തീരിമാനത്തിന്റെയടിസ്ഥാനത്തൽ ജർമനിയിലെ സഊദി അംബാസിഡർ പ്രിൻസ് ഖാലിദ് ബിൻ ബന്ദർ ബെർലിനിലേക്ക് തിരിച്ചതായി സഊദി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് ചർച്ചകൾ നടന്നിരുന്നു. മേഖലയിലെ പ്രധാന രാജ്യമായ സഊദിയുമായി തങ്ങൾക്ക് എപ്പോഴും സഖ്യം വേണമെന്നും ജർമൻ വിദേശ കാര്യ മന്ത്രി ഹെയ്‌ക്കോ മാസിനെ സഊദി വിദേശ കാര്യ മന്ത്രാലയം സഊദിയിലേക്ക് ക്ഷണിച്ചതായും കഴിഞ്ഞ മാസാവസാനം ജർമൻ ഗവൺമെൻറ് വക്താവ് വെളിപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ നവംബറിൽ ലബനോൻ പ്രധാനമന്ത്രി സഅദ് അൽഹരീരിയുടെ രാജിയുമായി ബന്ധപ്പെട്ടാണ് സഊദിയുമായി ജർമനി ഇടഞ്ഞത്. വിഷയത്തിൽ ഇറാന്റെ ഭാഗം മാത്രം കേട്ട് സഊദിക്കെതിരെ ജർമ്മൻ മന്ത്രി നടത്തിയ പ്രസ്താവനയാണ് സഊദിയെ പ്രകോപിപ്പിച്ചത്. ജർമനിയിൽനിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും ജർമനി നടത്തിയ സത്യവിരുദ്ധമായ വാദങ്ങളുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിലുള്ള പ്രതിഷേധക്കുറിപ്പും ഗവൺമെന്റിന് കൈമാറിയാണ് ഇക്കാര്യത്തിൽ സഊദി ശക്തമായി രംഗത്തെത്തിയത്. ജർമനിയുമായുള്ള സാമ്പത്തിക സഹകരണം പുനഃപരിശോധിക്കുമെന്നും സഊദി അറേബ്യ വ്യക്തമാക്കിയിരുന്നു. ബന്ധം പൂർണ്ണമായും വഷളായതിനെ തുടർന്ന് തങ്ങൾക്ക് ഈ വിഷയത്തിൽ തെറ്റ് പറ്റിയതായി ജർമ്മനി ഏറ്റു പറഞ്ഞിരുന്നു. സഊദിയിലെ പുതിയ ജർമൻ അംബാസിഡർ ജോർജ് റാണാവ് ഉടൻ തന്നെ സഊദിയിലെത്തി ചുമതലയേൽക്കുമെന്നും ഏജൻസികൾ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."