HOME
DETAILS

കൗതുകമായി അപൂര്‍വയിനം ചിത്രശലഭം

  
backup
October 11, 2018 | 1:48 AM

%e0%b4%95%e0%b5%97%e0%b4%a4%e0%b5%81%e0%b4%95%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%9a%e0%b4%bf

മീനങ്ങാടി: അവിചാരിതമായി വീട്ടിലെത്തിയ അതിഥിയുടെ കൗതുകത്തില്‍ മീനങ്ങാടി അമ്പലപ്പടി മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ശ്രീനിയും കുടുംബവും.
പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ ഇനം ശലഭമാണ് ഇവരുടെ വീട്ടിലെത്തിയ വിരുന്നുകാരന്‍.
സാധാരണ ചിത്രശലഭങ്ങളെക്കാള്‍ വലിപ്പമുള്ള നാഗശലഭം എന്നറിയപ്പെടുന്ന അറ്റ്‌ലസ് മോത്ത് ഇനത്തില്‍പ്പെട്ട ശലഭമാണ് നാട്ടുക്കാര്‍ക്കുള്‍പ്പെടെ കൗതുകമാകുന്നത്. ശലഭത്തിന്റെ ചിറകുകളിലെ വര്‍ണക്കാഴ്ചകളാണ് ഏറെ ആകര്‍ഷണം.
തവിട്ടു നിറത്തില്‍ വെള്ള അടയാളത്തോടു കൂടിയതാണ് ഇതിന്റെ ചിറകുകള്‍.
പതിനാല് സെന്റീമീറ്ററോളം വലിപ്പമുള്ള ഈ ചിത്രശലഭത്തിന്റെ ചിറകിന്റെ രണ്ടു വശങ്ങളും നാഗത്തിന്റെ തല (പത്തി)യുമായി സാമ്യമുണ്ട്. ഇതാണ് ഇതിന് നാഗശലഭം എന്ന് പേരു വരാന്‍ കാരണം.
കാലാവസ്ഥ വ്യതിയാനം കൊണ്ട് ആവാസ വ്യവസ്ഥ തകര്‍ന്നതോടെ പക്ഷികളും ശലഭങ്ങളും സ്ഥിരമായി തങ്ങുന്ന തങ്ങളുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ സാഹചര്യം തന്നെയാകാം ഇത്തരം ശലഭങ്ങള്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്നും പുറത്തേക്ക് വരാന്‍ കാരണമെന്നാണ് മേഖലയിലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ചിത്രശലഭത്തിന്റെ നാഗരൂപം കാണാന്‍ നിരവധി പേരാണ് ശ്രീനിയുടെ വീട്ടിലെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  2 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  2 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  2 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  2 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  2 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  2 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  2 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  2 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  2 days ago