വെള്ളാപ്പള്ളിയുടേത് ഹൈന്ദവരുടെ അഭിപ്രായമല്ലെന്ന്
ആലപ്പുഴ: ശബരിമല വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേത് ഹൈന്ദവ വിഭാഗങ്ങളുടെ അഭിപ്രായമല്ലെന്ന് സംവരണ സമുദായ മുന്നണി.
ശബരിമലയില്‍ നിലവിലുളള ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്നും സുപ്രീംകോടതി വിധിയെ അതിജീവിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് നാളെ തിരുവനന്തപുരത്ത് നാമജപ ജാഥയും സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹവും നടത്തും. രാവിലെ ഒമ്പതിന് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര നടയില്‍ നിന്ന് ജാഥ ആരംഭിക്കുമെന്ന് മുന്നണി ഭാരവാഹിയും ധീവരസഭാ ജനറല്‍ സെക്രട്ടറിയുമായ വി. ദിനകരന്‍ അറിയിച്ചു.
യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വിഷ്ണുപുരം ചന്ദ്രശേഖരന്‍, എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, പി. കരുണാകരന്‍, കെ.പി ചെല്ലപ്പന്‍, ജഗതി രാജന്‍, ബി. സുഭാഷ്‌ബോസ്, എന്‍.പി രാധാകൃഷ്ണന്‍, കെ.കെ വിശ്വനാഥന്‍, ടി.ജി ഗോപാലകൃഷ്ണന്‍ നായര്‍, കെ.കെ രാധാകൃഷ്ണന്‍, ആര്‍. ശങ്കര്‍ റെഡി തുടങ്ങിയവര്‍ പ്രസംഗിച്ചു. 35 സംഘടനകളുടെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."