ഗുജറാത്തില്‍ ദലിതരുടെ പ്രതിഷേധ റാലി
അഹമ്മദാബാദ്: തങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ അഹമ്മദാബാദില്‍ ആയിരക്കണക്കിന് ദലിതര്‍ റാലി നടത്തി. ഇന്നലെ സബര്‍മതി മേഖലയിലായിരുന്നു റാലി നടന്നത്. ഉന ദലിത് അത്യാചാര്‍ ലദാത് സമിതിയുടെ നേതൃത്വത്തിലാണ് മഹാസമ്മേളനം നടത്തിയത്.
ചത്ത കന്നുകാലികളെ നീക്കം ചെയ്യുന്ന പരമ്പരാഗത തൊഴിലില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് റാലിയില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. നഗരങ്ങളും അഴുക്കുചാലുകളും വൃത്തിയാക്കുന്ന തൊഴിലില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും പ്രതിജ്ഞയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
55 ഓളം ഗ്രാമങ്ങളിലായി ദലിതര്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ 15,500 ത്തോളം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നത്. തങ്ങളുടെ വേദന കാണുവാനും ഇതിനൊരു പരിഹാരം കാണുവാനും മോദി രംഗത്തുവരാത്തത് എന്തുകൊണ്ടാണെന്ന് ജിഗ്നേഷ് മേവാനി ചോദിച്ചു.
ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്ന് ദലിത് നേതാവ് മേവാനി മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."