സഊദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഡി: സഊദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തിലാണെന്ന വിവരം ലഭിച്ചയുടന്‍ ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറലുമായും റിയാദിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമുള്ള നടപടികള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു.
ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മൂന്നു ദിവസങ്ങളിലായി 15,475 കിലോഗ്രാം ഭക്ഷണം വിതരണം ചെയ്തുവെന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
Indian Consulate in association with Indian Community Jeddah distributed 15,475 kgs of food stuff besides eggs,spices,salt etc n 1850 no 1/2
— India in Jeddah (@CGIJeddah) July 30, 2016
എക്‌സിറ്റ് വിസകള്‍ അനുവദിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സൗദി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ ഉടനെ തന്നെ തിരിച്ചുകൊണ്ടുവരാനുള്ള സഹായങ്ങള്‍ ചെയ്യുമെന്നും സുഷമ വ്യക്തമാക്കി.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വന്‍കിട നിര്‍മാണ കമ്പനികള്‍ മാസങ്ങളായി ശമ്പളം നല്‍കാത്തതാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."