ആനാട് ഡിവിഷനില്‍ നാലേകാല്‍ കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
നെടുമങ്ങാട്: തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ആനാട് ഡിവിഷനില്‍ നാല് കോടി മുപ്പത് ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതായി ജില്ലാപഞ്ചായത്ത് മെംബര്‍ ആനാട് ജയന്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയതായും ആനാട് ജയന്‍ അറിയിച്ചു.
ആനാട് പഞ്ചായത്തില്‍ പുത്തന്‍പാലം-തത്തന്‍കോട് റോഡിന് പന്ത്രണ്ട് ലക്ഷം രൂപ, താന്നിമൂട്-പൂവക്കാട്‌റോഡ് റീ ടാറിങ്, പതിനഞ്ച് ലക്ഷം രൂപ ആനാട്-മുണ്ടൂര്‍കോണം റോഡ്‌റീടാറിങ് പതിനഞ്ച് ലക്ഷംരൂപ, ആനാട് ശക്തിപുരംറോഡ് റീടാറിങ് അന്‍പത് ലക്ഷം രൂപ, ആനാട് പുനവകുന്ന് ശക്തിപുരം റോഡ് റീ ടാറിങ് പതിനേഴ് ലക്ഷം രൂപ, വട്ടറത്തല കിളിക്കോട്പാലം നിര്‍മാണം പതിനഞ്ച് ലക്ഷം രൂപ, ചുള്ളിമാനൂര്‍ ആറാംപള്ളി-കുതിരപന്തി റോഡിന് ഇരുപത് ലക്ഷം ഇരിഞ്ചയം താന്നിമൂട് കണ്ണംകോട് റോഡ് റീടാറിങ് പതിനഞ്ച് ലക്ഷം, ആനാട് താന്നി വേലിക്കോണം ചിറനവീകരണം ഇരുപത്തഞ്ച് ലക്ഷം, തൊളിക്കോട് പഞ്ചായത്തിലെ പനയ്‌ക്കോട് ജനതാലൈബ്രറി പുനരുദ്ധാരണം അഞ്ച് ലക്ഷം, തൊളിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം മുപ്പത്തിയഞ്ച്‌ലക്ഷം, തൊളിക്കോട് തുരുത്തി ചെറിയക്കോട് റോഡ് നിര്‍മ്മാണം മുപ്പത് ലക്ഷം രൂപ, ഉഴമലയ്ക്കല്‍ നെടിയവന്‍ കോട്കാഞ്ഞിരംപാറ റോഡിന് പത്ത് ലക്ഷം, പനയമുട്ടം കൊച്ചുപാലോട് റോഡിന് അഞ്ച് ലക്ഷം, കൊല്ലങ്കാവ് പന്നിയോട്ട്‌കോണം റോഡ് അഞ്ച് ലക്ഷം, ചെറുവക്കോണം സാംസ്‌കാരിക നിലയം പുനരുദ്ധാരണം അന്‍പത് ലക്ഷം,
ഉഴമലയ്ക്കല്‍ അയ്യപ്പന്‍ കുഴി കാക്കകുന്ന് റോഡിന് പതിനഞ്ച് ലക്ഷം, നാഗര ജവാന്‍ റോഡ് ഇരുപത് ലക്ഷം, പനയ്‌ക്കോട് പാമ്പൂര്‍ റോഡിനും പാലം നിര്‍മാണത്തിനും ഇരുപത് ലക്ഷം, പരുത്തികുഴി എല്‍.പി.എസ് ക്ലാസ് റൂം നിര്‍മാണം സംയുക്ത പ്രോജക്ടിന്ജില്ലാ പഞ്ചായത്ത് വക ഇരുപത്തഞ്ച്‌ലക്ഷം, പനവൂര്‍ പഞ്ചായത്തിലെ പനവൂര്‍കൊങ്ങണംകോട് കരിക്കുഴി റോഡിന് ഇരുപത്തഞ്ച് ലക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."