പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം: മന്ത്രി ജയരാജന്‍
പാലക്കാട്: പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, നടുപ്പതി ട്രൈബല്‍ എല്‍.പി.സ്‌കൂളില്‍ നടന്ന വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കാലത്ത് രാജ്യത്ത് ഏറ്റവും വലിയ വ്യവസായ സ്ഥാപനമായിരുന്നു മാവൂരിലെ ഗ്വാളിയര്‍ റയോണ്‍സ്, ഈ കമ്പനി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കി. സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചാായത്തായി മാവൂര്‍ മാറി. എന്നാല്‍ ഇതെല്ലാം വളരെ പെട്ടെന്ന് ഇല്ലാതായി പോവുന്നതും സമുക്ക് കാണാന്‍ കഴിഞ്ഞു.
വ്യവസായങ്ങള്‍ പരിസ്ഥിതിസൗഹൃദമല്ലാത്തതായിരുന്നു ഇതിനു കാരണം. മലബാര്‍ സിമന്റ്‌സ് പരിസര വാസികള്‍ക്കായി മികച്ച രീതിയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനമാണന്നും മന്ത്രി പറഞ്ഞു. നടുപ്പതിയിലെ സ്‌പോര്‍ട്‌സ് താരം രാജേഷിന് ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് മലബാര്‍ സിമന്റ്‌സ് ജീവനക്കാര്‍ നല്‍കിയ ഒന്നര ലക്ഷം രൂപയും ചടങ്ങില്‍ മന്ത്രി കൈമാറി.
കുട്ടികള്‍ക്കുള്ള യൂനിഫോം, പഠനോപകരണങ്ങളുടെ വിതരണം നിയമ, സാംസ്‌കാരിക പട്ടികജാതി വര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിച്ചു. നടുപ്പതി എല്‍.പി.സ്‌കൂള്‍, യു.പി. സ്‌കൂളാക്കി ഉയര്‍ത്തുന്ന കാര്യം വിദ്യാഭ്യാസം മന്ത്രിയുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
മേഖലയിലെ കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ട്രൈബല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പി.കെ. ശശി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിതിന്‍ കണിച്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി. ഉദയകുമാര്‍, വാര്‍ഡ് മെമ്പര്‍ അമരാവതി, മലബാര്‍ സിമന്റ്‌സ് എം.ഡി. കെ. പത്മകുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."