HOME
DETAILS

ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടാവണം; സര്‍ക്കാരിന് അന്ത്യശാസനയുമായി ഓര്‍ത്തഡോക്‌സ് സഭ

  
backup
August 07, 2019 | 7:19 AM

orthodox-sabha-sent-warning-letter-to-kerala-government

 

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ അന്ത്യശാസനയുമായി ഓര്‍ത്തഡോക്‌സ് സഭ. ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് ഹരജി നല്‍കുമെന്നും സഭ മുന്നറിയിപ്പു നല്‍കി.

മലങ്കരയുടെ അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധിയാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. 2017 ജൂലൈയില്‍ ഇതു സംബന്ധിച്ച വിധി വന്നിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ ഭരണവും ഉടമസ്ഥാവകാശവും സംബന്ധിച്ച തര്‍ക്കത്തില്‍ യാക്കോബായ സഭ നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതി വിധി. 1934ലെ മലങ്കര സഭാ ഭരണഘടനപ്രകാരം ഭരണം നടത്തണമെന്ന് ഉത്തരവിട്ട രണ്ടംഗബെഞ്ച്, ഇതു സംബന്ധിച്ച് 1995ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.

2002ല്‍ യാക്കോബായ സഭ കൊണ്ടുവന്ന ഭരണഘടന നിലനില്‍ക്കില്ലെന്നും ജസ്റ്റിസുമാരായ അരുണ്‍മിശ്ര, അമിതവ റോയി എന്നിവരടങ്ങിയ രണ്ടംഗബെഞ്ച് ഉത്തരവിട്ടു. 1934ലെ മലങ്കരസഭയുടെ ഭരണഘടന ശരിവച്ചാണ് കോടതിയുടെ നിര്‍ണായക വിധി. 1913ലെ ഉടമ്പടി പ്രകാരം പള്ളികള്‍ ഭരിക്കപ്പെടാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളിലെ യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

പള്ളിയുടെ ഭരണകാര്യത്തില്‍ 1913ല്‍ ഉണ്ടാക്കിയ ഉടമ്പടി പാലിക്കണമെന്നും 2002ല്‍ രൂപീകരിച്ച ഭരണഘടന അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭയ്ക്കു വേണ്ടി വര്‍ഗീസ് എന്ന വിശ്വാസിയാണ് സുപ്രിം കോടതിയെ സമീപിച്ചത്. 1995ലെ സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം പള്ളികളുടെ ഭരണവും ഉടമസ്ഥാവകാശവും മലങ്കര സഭയ്ക്കായിരുന്നു. ഇടവക അംഗങ്ങളുടെ ഭൂരിപക്ഷം നിര്‍ണയിച്ചു ഭരണം നല്‍കണമെന്ന 1913ലെ ഉടമ്പടി ഈ ഉത്തരവില്‍ കണക്കിലെടുത്തിട്ടില്ലെന്നും അതിനാല്‍ അവ്യക്തത നീക്കണമെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍, 1995ലെ ഉത്തരവില്‍ വ്യക്തത വരുത്തിയതായി നിരീക്ഷിച്ച കോടതി, യാക്കോബായ വിഭാഗത്തിന്റെ ആവശ്യം തള്ളിക്കളയുകയായിരുന്നു.

മലങ്കര സഭയുടെ ഭരണവും പള്ളികളുടെ ഉടമസ്ഥാവകാശവും 1934ലെ ഭരണഘടനാപ്രകാരമായിരിക്കണമെന്നാണ് 1995ല്‍ സുപ്രിംകോടതിയുടെ മൂന്നംഗബെഞ്ച് ഉത്തരവിട്ടത്. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ആര്‍.എം.സഹായി ഭൂരിപക്ഷ വിധിയോടു വിയോജിപ്പ് വ്യക്തമാക്കി പ്രത്യേക വിധി എഴുതിയിരുന്നെങ്കിലും ഇക്കാര്യം പരിശോധിച്ച രണ്ടംഗ ബെഞ്ച് പ്രത്യേക പരാമാര്‍ശം ഒന്നും ഇന്നലെ നടത്തിയില്ല. അതേസമയം, ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തിറങ്ങാത്തതിനാല്‍ ഇക്കാര്യത്തില്‍ മാത്രമല്ല, ആരാധന സംബന്ധിച്ച കാര്യത്തിലും അവ്യക്തത തുടരുകയാണ്. നേരത്തെ, ആരാധന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഇരുവിഭാഗത്തിനും ആരാധന നടത്താന്‍ ഒരുപോലെ സൗകര്യം ലഭിക്കുന്ന വിധത്തില്‍ സമയം ക്രമീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. അന്തിമ ഉത്തരവ് പുറത്തുവരുന്നതു വരെ ഈ ക്രമീകരണം തുടരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  18 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  18 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  19 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  19 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  19 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  19 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  19 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  19 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  19 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  19 days ago