HOME
DETAILS

ഇടുക്കിയില്‍ മൂന്നുമരണം

  
backup
August 08 2019 | 18:08 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82


തൊടുപുഴ: ഇടുക്കിയില്‍ രണ്ടുദിവസമായി തിമിര്‍ത്തുപെയ്യുന്ന മഴയില്‍ കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. പാലങ്ങള്‍ ഒലിച്ചുപോയി. നിരവധി പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി.

ചിന്നക്കനാല്‍ മാസ് എസ്റ്റേറ്റിലെ തൊഴിലാളികളായ തമിഴ്‌നാട് നാമക്കല്‍ രാജശേഖരന്‍- നിത്യ ദമ്പതികളുടെ ഒരുവയസുള്ള മകള്‍ മഞ്ജുശ്രീ, മറയൂര്‍ വാഗുവര പട്ടിക്കാട് ചെല്ലസ്വാമിയുടെ ഭാര്യ ജ്യോതി അമ്മാള്‍ (71), ഒഡിഷ സ്വദേശി മധു കൃഷ്ണാനി എന്നിവരാണ് മരിച്ചത്. ചിന്നക്കനാല്‍ സ്വകാര്യ റിസോര്‍ട്ടിന് പിന്‍ഭാഗത്തെ തൊഴിലാളി ലയങ്ങളോട് ചേര്‍ന്ന് ദേശീയപാതയുടെ ആവശ്യത്തിനായി സംഭരിച്ചിരുന്ന കൂറ്റന്‍ മണ്‍കൂന കനത്ത മഴയില്‍ ഇടിഞ്ഞ് രാജശേഖരന്റെ വീടിന് മേല്‍ പതിച്ചതിനെത്തുടര്‍ന്ന് ഭിത്തി ഉള്‍പ്പെടെ തകര്‍ന്ന് വീണു. ഈ സമയം മഞ്ജുശ്രീ മറ്റുള്ളവര്‍ക്കൊപ്പം വീടിന്റെ മുന്‍വശത്ത് ഉണ്ടായിരുന്നു. മണ്ണിടിഞ്ഞ് വീഴുന്നത് കണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപെട്ടെങ്കിലും കുട്ടി മണ്ണിനടിയില്‍പ്പെടുകയായിരുന്നു. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റി പുറത്തെടുത്തെങ്കിലും കുട്ടി മരിച്ചിരുന്നു. മണ്ണ് വീണ് മൂന്നുവീടുകളും തകര്‍ന്നു.
മറയൂര്‍ വാഗുവര പട്ടിക്കാട് ഒഴുക്കില്‍പ്പെട്ടാണ് ജ്യോതി അമ്മാള്‍ മരിച്ചത്. തൊടുപുഴ കാഞ്ഞാറില്‍ ഒഡിഷ സ്വദേശി മധു കൃഷ്ണാനി ഷെഡ് വീണാണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ കനത്തമഴയില്‍ ഷെഡ് വീണ് പരിക്കേറ്റ ഇയാള്‍ കോലഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെ മരണമടഞ്ഞു. മൂന്നാര്‍ മേഖല ഏറെക്കുറേ ഒറ്റപ്പെട്ട നിലയിലാണ്. ടൗണില്‍ വെള്ളം കയറി. പെരിയവര പാലം ഒലിച്ചുപോയി. മറയൂരുമായുള്ള ഫോണ്‍ ബന്ധവും നിലച്ചിരിക്കുകയാണ്. ചിന്നക്കനാല്‍, പൂപ്പാറ, ചെറുതോണി ദേശീയപാതകളില്‍ വ്യാപകമായി മണ്ണിടിഞ്ഞു. ചിന്നക്കനാലില്‍ മണ്ണിടിഞ്ഞു മൂന്നുപേര്‍ക്കു പരുക്കേറ്റു. മാങ്കുളം മേഖലയില്‍ വഴികളെല്ലാം അടഞ്ഞ സ്ഥിതിയിലാണ്. ആറംമൈല്‍ തൂക്കുപാലവും ആനക്കുളത്തേക്കുള്ള പഴയ പാലവും ഒലിച്ചുപോയി. നാലുവീടുകള്‍ തകര്‍ന്നു. കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് ഈ മാസം 15 വരെ കലക്ടര്‍ നിരോധനമേര്‍പ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  9 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  9 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  9 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  9 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  9 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  9 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  9 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  9 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  9 days ago