ട്രംപിനെതിരായ ആരോപണങ്ങള്‍: അതൊന്നും ശ്രദ്ധിക്കാറില്ലെന്ന് മെലാനിയ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപ്. അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നു പറഞ്ഞ അവര്‍, തനിക്കു ശ്രദ്ധചെലുത്താന്‍ പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ വേറെയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എ.ബി.സി ന്യൂസുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മെലാനിയയുടെ പ്രതികരണം.
ട്രംപുമായുള്ള ദാമ്പത്യം നല്ലനിലയിലല്ല മുന്നോട്ടുനീങ്ങുന്നതെന്ന ആരോപണത്തോട്, മാധ്യമങ്ങളില്‍ അങ്ങനെ പലതും വരുമെന്നും തങ്ങള്‍ സന്തുഷ്ടരാണെന്നുമായിരുന്നു മറുപടി. ട്രംപിന്റെ പരസ്ത്രീ ബന്ധവുമായി ബന്ധപ്പെട്ട ചോദ്യത്തിലും ഇതേ രീതിയിലായിരുന്നു മെലാനിയയുടെ പ്രതികരണം.
ശരിയേതെന്നും തെറ്റേതെന്നും മനസിലാക്കാന്‍ തനിക്കു കഴിവുണ്ട്. താനൊരു മാതാവും പ്രഥമ പൗരയുമാണ്. തനിക്കു ശ്രദ്ധിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്കു മുഖം കൊടുക്കാറില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ, ട്രംപുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകളുമായി മോഡലുകളടക്കം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നു മെലാനിയയും ട്രംപും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."