മുത്വലാഖ് നിരോധനം ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഹീന തന്ത്രം: ജമാഅത്ത് ഫെഡറേഷന്‍
കൊല്ലം: ലോകത്തിലെ എല്ലാ നിയമ വ്യവസ്ഥകളിലും ഒരു സിവില്‍ കോണ്‍ട്രാക്ടായി അംഗീകരിച്ചിട്ടുള്ള വിവാഹത്തെയും വിവാഹ മോചനത്തെയും ക്രിമിനല്‍ കുറ്റമാക്കുന്ന മുത്വലാഖ് നിരോധന നിയമം ശരീഅത്തിനെ അസ്ഥിരപ്പെടുത്തി ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഹീന തന്ത്രമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ആറര പതിറ്റാണ്ടുകാലം ഭരണഘടനയുടെ പരിരക്ഷ ലഭിച്ച കശ്മിരിന്റെ പ്രത്യേക പദവി ഇല്ലാതാക്കി കേന്ദ്ര ഗവണ്‍മെന്റിന്റെ കൈവശ ഭൂമിയാക്കാനുള്ള നടപടി രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കി മുസ്‌ലിംകളെ വംശനാശം വരുത്താനുള്ള ഭരണകൂട ഭീകരതയാണെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ഈ ഫാസിസ്റ്റ് ഭീകരതക്കെതിരേ മുസ്‌ലിം സംഘടനകള്‍ ഒന്നിച്ച് അണിചേര്‍ന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നതിനും അതിനു മുന്നോടിയായി ഈ മാസം അവസാന വാരത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതിനും യോഗം തീരുമാനിച്ചു. 15ന് എല്ലാ മദ്‌റസകളിലും മസ്ജിദുകളിലും ദേശീയ പതാക ഉയര്‍ത്തുന്നതിനും ഭീകരതക്കും ത്രീവ്രതക്കുമെതിരേ ഉദ്‌ബോധനവും സെമിനാറുകളും നടത്തുന്നതിനും ആഹ്വാനം ചെയ്തു. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരേ സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും യോഗം തീരുമാനമെടുത്തു.
കൊല്ലം ജോനകപ്പുറം ജംഇയ്യത്ത് സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. ജന. സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ് നയവിശദീകരണം നടത്തി. അഡ്വ. ഷാനവാസ്ഖാന്‍, എം.എ സമദ്, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, കുളത്തൂപുഴ സലീം, പുനലൂര്‍ ഹാജി അബ്ദുല്‍ റഷീദ്, മേക്കോണ്‍ അബ്ദുല്‍ അസീസ്, കണ്ണനെല്ലൂര്‍ നിസാമുദ്ദീന്‍, അഡ്വ. സുല്‍ഫീക്കര്‍ സലാം, കായംകുളം കെ. ജലാലുദ്ദീന്‍ മൗലവി, തലച്ചിറ ഷാജഹാന്‍ മൗലവി, അഡ്വ. നൗഷാദ്, എം. നാസിമുദ്ദീന്‍ മന്നാനി, പനവൂര്‍ അബ്ദുല്‍ സലാം സാഹിബ്, സാദിഖ് മൗലവി കൊട്ടിയം, നാസര്‍ കുഴിവേലി, പുല്ലംമ്പാറ താജുദ്ദീന്‍, വര്‍ക്കല മന്‍സൂര്‍ മൗലവി, വി.എം തജുദ്ദീന്‍ വര്‍ക്കല, പാവല്ല നജീബ് റഷാദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."