ആലപ്പാട് പാലത്തിനു സമീപത്തെ ഭീമന് കുഴി മരണക്കെണിയാകുന്നു
അന്തിക്കാട്: ചാഴൂര്‍ തൃശൂര്‍ റോഡില്‍ ആലപ്പാട് പാലത്തിനു സമീപം റോഡരികിലെ വലിയ ഗര്‍ത്തം യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു.
റോഡരികിലെ മരം കടപുഴകിവീണതിനെ തുടര്‍ന്നാണു വലിയ കുഴി പ്രത്യക്ഷപ്പെട്ടത്. വഴിവിളക്കുകള്‍ കത്താത്തതിനാല്‍ രാത്രിയില്‍ അപകട സാധ്യത ഏറെയാണ്. ദിവസവും നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
മരം കോള്‍പ്പാടത്തേക്കു വീണു കിടക്കുന്നത് കര്‍ഷകര്‍ക്കും ദുരിതമായി. ഈ നിലത്തില്‍ കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. മരം ലേലം ചെയ്തതിനു ശേഷം മുറിച്ചുമാറ്റാമെന്നും പിന്നീട് കുഴി മൂടാമെന്നുമാണ് പൊതുമരാമത്ത് വകുപ്പധികൃതരുടെ നിലപാട്.
മരം ലേലത്തില്‍ വാങ്ങാനായി കഴിഞ്ഞയാഴ്ച നാട്ടുകാര്‍ എത്തിയെങ്കിലും പൊതുമരാമത്ത് വകുപ്പധികൃതര്‍ എത്താത്തതിനാല്‍ ലേലം നടന്നില്ല. ഇതു നാട്ടുകാരെ ക്ഷുഭിതരാക്കി. പൊതു മരമായതിനാല്‍ മുറിച്ചു മാറ്റാന്‍ ആരും ധൈര്യപ്പെടുന്നുമില്ല.
പൊതുമരാമത്ത് വകുപ്പധികൃതരുടെ അനാസ്ഥയാണ് പ്രശ്നത്തിനു കാരണമെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. കര്‍ഷകര്‍ക്കു ദുരിതമായ മരം മുറിച്ചുനീക്കി റോഡരികിലെ ഭീമന് കുഴി ഉടന്‍ മൂടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."