നിലംപൊത്താറായി മരങ്ങള്‍; അപകട ഭീഷണിയില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്
ആലക്കോട്: നിലംപൊത്താറായി നില്‍ക്കുന്ന മരങ്ങള്‍ അരങ്ങം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് ഭീഷണി ഉയര്‍ത്തുന്നു. ആലക്കോട് അരങ്ങം മലയോര ഹൈവേക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് സമീപമാണ് അപകടാവസ്ഥയിലുള്ള മരങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
ഓഫിസ് വളപ്പിനുള്ളിലായി നിലംപൊത്താറായ ആറിലധികം മരങ്ങളാണ് ഉള്ളത്. മരങ്ങള്‍ നില്‍ക്കുന്നതിന് ചുറ്റുമുള്ള മതിലും തകര്‍ന്ന നിലയിലാണ്. എക്‌സ്‌ചേഞ്ചിനു മുന്നിലുള്ള കവാടവും തകര്‍ച്ചാഭീഷണിയിലാണ്. കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ നിലംപൊത്താനുള്ള സാധ്യതയുള്ളതിനാല്‍ ജീവനക്കാര്‍ ഓരോദിവസവും ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. നിരവധി ഉപഭോക്താക്കളും ദിവസവും ഇവിടെയെത്താറുണ്ട്. മരങ്ങളുടെ വേരുകള്‍ ഇറങ്ങി കെട്ടിടവും തകര്‍ച്ചാഭീഷണിയിലാണ്. അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ ഉടന്‍ തന്നെ മുറിച്ച് മാറ്റണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."