HOME
DETAILS

തോട് മണ്ണിട്ട് നികത്തിയതായി പരാതി

  
backup
October 14, 2018 | 7:11 AM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4

തളിപ്പറമ്പ്: മഴക്കാലത്ത് ശക്തമായ നീരൊഴുക്കുള്ള തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതായി പരാതി. തളിപ്പറമ്പ് മുയ്യം ബാവുപ്പറമ്പ് റോഡില്‍ ഭ്രാന്തന്‍കുന്ന് ഇറക്കത്തില്‍ റോഡിന് കുറുകെയുള്ള തോടാണ് മണ്ണിട്ട് നികത്തിയത്. അതേസമയം കുറുമാത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ചെറിയ തോടിന്റെ 60 മീറ്ററോളം ഭാഗം രണ്ടു സ്ഥലത്തായി മണ്ണിട്ട് മൂടിയതായാണ് പരാതി. മൂന്ന് മീറ്റര്‍ വീതിയിലുള്ള തോട് മണ്ണിട്ട് മൂടി 15 സെന്റിമീറ്റര്‍ വീതിയിലുള്ള പൈപ്പ് ഇട്ടിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് പ്രദേശവാസി പഞ്ചായത്ത് അധികൃതരോട് അന്വേഷിച്ചപ്പോള്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം പരിശോധിച്ച അധികൃതര്‍ മുഴുവനായും മണ്ണിട്ട് മൂടിയതിനാല്‍ ഇനിയൊന്നും ചെയ്യാനാകില്ലെന്ന് പരാതിക്കാരനെ അറിയിക്കുകയായിരുന്നു.
കൂടാതെ കുറുമാത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി തോട് മണ്ണിട്ടു മൂടിയതില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും പരാതിക്കാരെ കണ്ട് ഒത്തു തീര്‍പ്പിന് ശ്രമിക്കാനും സ്വകാര്യ വ്യക്തിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. തോട് പൂര്‍വസ്ഥിതിയിലാക്കുന്നതിന് തളിപ്പറമ്പ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  4 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  4 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  4 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  4 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  4 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  4 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  4 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  4 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  4 days ago