HOME
DETAILS
MAL
ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ പരിശോധന, ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടങ്ങി
backup
August 11 2019 | 11:08 AM
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടങ്ങി. നിലവില്‍ ഒരു ലൈനില്‍ തടസങ്ങളില്ല. ഇതുവഴി ഗതാഗതം സാധ്യമാണ്. എന്നാല്‍ രണ്ടാമത്തെ ലൈനില്‍ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമെ നടപടികള്‍ സ്വീകരിക്കു. ഇതിനായി കോഴിക്കോട് നിന്നുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ ട്രാക്കില്‍ പരിശോധന നടത്തുക.
കോഴിക്കോട് നിന്ന് ചീഫ് എന്‍ജിനീയര്‍, അഡീഷണല്‍ റെയില്‍വെ മാനേജര്‍ എന്നിവരടങ്ങുന്ന സംഘമാണ് ട്രാക്ക് പരിശോധിക്കാനായി പോകുന്നത്.
ഷൊര്‍ണൂര്‍ വരെയുള്ള ട്രാക്കില്‍ പരിശോധന നടത്തി പ്രശ്നങ്ങളില്ലെന്ന് ബോധ്യമായാല്‍ മാത്രമെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."