HOME
DETAILS
MAL
കണ്ണീരുണങ്ങാതെ കവളപ്പാറ
backup
August 11 2019 | 16:08 PM
എടക്കര (മലപ്പുറം): ഉരുള്‍പൊട്ടലില്‍ 63 പേരെ കാണാതായ കവളപ്പാറയിലെങ്ങും കണ്ണീര്‍ക്കാഴ്ച. ഒരേ കുടുംബത്തില്‍ നിന്ന് നിരവധിപേരെ കാണാതായിട്ടുണ്ട്. പ്രദേശവാസികളായ നിരവധിപേര്‍ ക്യാംപുകളിലും കഴിയുന്നു.
കവളപ്പാറ മുത്തപ്പന്‍കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ കല്യാണി (48), മക്കളായ സന്തോഷ്(26), ശ്രീലക്ഷ്മി (17), ശ്രീക്കുട്ടി, പേരക്കുട്ടി വിഷ്ണുപ്രിയ, കല്യാണിയുടെ മാതാവ് ചക്കി എന്നിവരെ കാണാതായി. ഇതില്‍ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തിരുന്നു. കല്യാണിയുടെ മൂത്ത മകന് വിജേഷും ഭാര്യ രമ്യയും ആശുപത്രിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."