ഗോപികക്ക് വീടിന്റെ താക്കോല്‍ നല്കി
മാന്നാര്‍: കുട്ടമ്പേരൂര്‍ എസ്സ്.കെ.വി.എച്ച്.എസ്സ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും വലിയ കുളങ്ങര നടുവിലേത്തറയില്‍ മണിയുടെ മകളുമായ ഗോപികക്ക് ഫെയ്സ് ബുക്ക് കൂട്ടായ്മയിലൂടെ സമാഹരിച്ച പണം കൊണ്ട് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.
മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമതി പ്രസിഡന്റ് വത്സലാ ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് തോമസ് ചാക്കോ, അംഗം സുജിത്ത് ശ്രീരംഗം, പ്രവാസിയും ഇന്കാഫ് യു.എ.ഇ വൈസ് പ്രസിഡന്റുമായ ബാലകൃഷ്ണന് മോഹന്‍ എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മയാണ് പണം സമാഹരിക്കുന്നതിന് നേതൃത്വം നല്‍കിയത്. പട്ടികജാതി വകുപ്പില്നിന്നുള്പ്പെടെ 23,97,877 രൂപാ ആകെ ലഭിച്ചു.
ഒന്പത്സെന്റ് വസ്തുവിന് 11,80,620 രൂപയും, വീടിനായി 9,67,257 രൂപയും ചിലവായി. ബാക്കി രണ്ടര ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കി പലിശ മാസം തോറും പഠന ചിലവിനു നല്‍കും. പ്രമോദ് കണ്ണാടിശ്ശേരില്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, പി.എ അസീസ്സ് കുഞ്ഞ്, ഷൈനാ നവാസ്, ചാക്കോ കയ്യത്ര, പി.എന്‍ ശെല്വരാജന്, ജ്യോതി വേലൂര്‍ മഠം, സണ്ണി കോവിലകം, രാധേഷ് കണ്ണന്നൂര്‍, സുജാ ജോഷ്വാ, അഭിലാഷ് തമ്പിനാത്ത്, പി.ബി സൂരജ്, ആര്.രതി, അജിത്ത് പഴവൂര്‍, സതീശ് ശാന്തിനിവാസ്, അഡ്വ.കെ. വേണുഗോപാല്‍,ബിനു സി വര്‍ഗ്ഗീസ്, ജി.ഉല്ലാസ്, സുധീഷ് തുണ്ടത്തില്‍, എം.പി കല്ല്യാണകൃഷ്ണന്‍, കെ.മധു, പ്രഹ ളാദന്‍, അജിത്ത് കുമാര്‍, രഘുധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."