HOME
DETAILS

യു.എസില്‍ അനധികൃതമായി തങ്ങുന്നത് 30,000 ഇന്ത്യക്കാര്‍

  
backup
June 04, 2017 | 11:28 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b4%99

 

വാഷിങ്ടണ്‍: 30,000 ത്തിലേറെ ഇന്ത്യക്കാര്‍ കാലാവധി കഴിഞ്ഞും അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ്. 2016 ല്‍ കുടിയേറ്റ ഇതര വിസയില്‍ രാജ്യത്തെത്തിയവരാണ് വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാത്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു. എച്ച്1 ബി വിസലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ട്രംപ് കര്‍ക്കശമാക്കിയതിനു ശേഷമാണ് ഇന്ത്യക്കാര്‍ അനധികൃതമായി യു.എസില്‍ താമസിക്കുന്നുണ്ടെന്ന് യു.എസ് വ്യക്തമാക്കുന്നത്.
ഓരോ വര്‍ഷവും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് ലഭിക്കുന്ന എന്‍ട്രി, എക്‌സിറ്റ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തുനിന്ന് എത്ര പേര്‍ വന്നുവെന്നും പോയെന്നും കണക്കാക്കുന്നത്.
കുടിയേറ്റഇതര വിഭാഗങ്ങളില്‍ 2016ല്‍ മടങ്ങി പോകേണ്ടവരായി 50,437,278 സന്ദര്‍ശകര്‍ വ്യോമ, കടല്‍ മാര്‍ഗങ്ങള്‍ വഴി എത്തിയിരുന്നുവെന്നാണ് യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ തയാറാക്കിയ കണക്കുകളിലുള്ളത്. യു.എസിലെത്തിയ 1.4 ദശലക്ഷം ഇന്ത്യക്കാര്‍ 2016ല്‍ മടങ്ങിപ്പോകണമായിരുന്നു. ഇവരില്‍ ചുരുങ്ങിയത് 30,000 പേരെങ്കിലും പ്രവേശനസമയത്ത് അനുവദിച്ചിരുന്ന സമയത്തിനുശേഷവും അവിടെത്തന്നെ കഴിയുകയാണ്.
കുടിയേറ്റഇതര വിഭാഗത്തില്‍പ്പെട്ട വിനോദ സഞ്ചാരികളും ബിസിനസ് സന്ദര്‍ശകരുമായി യു.എസിലേക്ക് നിയമപരമായി എത്തിയ 10 ലക്ഷത്തിലേറെ ഇന്ത്യക്കാരില്‍ 17,763 പേരാണ് കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാത്തവരായുള്ളത്.
കുടിയേറ്റ ഇതര വിഭാഗത്തില്‍ത്തന്നെ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍, പരസ്പര കൈമാറ്റ സന്ദര്‍ശകര്‍ എന്നീ വിഭാഗങ്ങളില്‍ 4,575 ഇന്ത്യക്കാര്‍ കാലാവധി കഴിഞ്ഞും യു.എസില്‍ തങ്ങുകയാണ്. ഇവരില്‍ വ്യോമമാര്‍ഗവും കടല്‍മാര്‍ഗവും എത്തിച്ചേര്‍ന്ന പുരുഷന്മാരും സ്തീകളും ഉള്‍പ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago