ആര്‍.ജെ.ഡിയിലും രാജി; വി. സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിവിട്ടു
തിരുവനന്തപുരം:തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആര്‍.ജെ.ഡിയില്‍ നിന്നും രാജിവച്ച് വി. സുരേന്ദ്രന്‍ പിള്ള. കൂടൂതല്‍ ആര്‍.ജെ.ഡി നേതാക്കള്‍ രാജിവയ്ക്കുമെന്നും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് അയച്ചുകൊടുത്തെന്നും അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു.
ആര്‍.ജെ.ഡിയില്‍ നടക്കുന്നത് ശീതസമരമാണ്. ആവശ്യമായ സീറ്റ് ലഭിച്ചില്ല. എല്‍.ഡി.എഫ് വിടാനായിരുന്നു സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായം. ആര്‍.ജെ.ഡി മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അംഗീകരിക്കാതെയാണെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.
എല്‍.ഡി.എഫ് ഘടകകക്ഷിയായ ആര്‍.ജെ.ഡി ഇന്നലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വടകരയില്‍ എം.കെ ഭാസ്‌കരനും കൂത്തുപറമ്പില്‍ പി.കെ പ്രവീണും കല്‍പറ്റയില്‍ പി.കെ അനില്‍ കുമാറുമാണ് മത്സരിക്കുക.
അതേസമയം മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് താന്‍ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുന്നതെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. വയനാട് ഡി.സി.സി സെക്രട്ടറിയും ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അനില്‍കുമാര്‍ അഞ്ച് വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ആര്‍.ജെ.ഡിയില്‍ ചേര്‍ന്നത്. മുന്‍ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവും വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.കെ ഗോപാലന്റെ മകനാണ്.
എം.വി ശ്രേയാംസ് കുമാര്‍ മത്സരരംഗത്തുനിന്ന് മാറിയ സാഹചര്യത്തിലാണ് അനില്‍കുമാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായത്. കൂത്തുപറമ്പില്‍ നിലവിലെ എം.എല്‍.എ കെ.പി മോഹനന്റെ സഹോദരപുത്രനാണ് പി.കെ പ്രവീണ്‍. ആര്‍.ജെ.ഡി ജില്ലാ പ്രസിഡന്റാണ് വടകരയില്‍ എം.കെ ഭാസ്‌കരന്‍.
V. Surendran Pillai has resigned from the Rashtriya Janata Dal, formally quitting the party. The move marks a significant political development, with the reasons behind his resignation yet to be fully detailed. His exit is expected to have implications within political circles, especially amid the ongoing election-related developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."