HOME
DETAILS

രണ്ടാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി

  
March 19, 2026 | 11:03 AM

second-rape-case-plea-to-cancel-rahul-mankoottathil-anticipatory-bail-dismissed

തിരുവനന്തപുരം: രണ്ടാം ബലാംത്സംഗക്കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നുമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് നേരത്തെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. 

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് രാഹുല്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17ന് പ്രതി പരാതിക്കാരിയെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചതായി ഇവര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പ്രോസിക്യൂഷന്‍ മുന്നോട്ട് പോയത്. 

എന്നാല്‍ മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. അതേസമയം, ഫോണുകളില്‍ നിന്ന് അതിജീവിതയുടെ നമ്പരുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് രാഹുലിന് കോടതി നിര്‍ദേശം നല്‍കി. അതിജീവിതയുമായി ബന്ധപ്പെട്ട എല്ലാ നമ്പറുകളും ഡിലീറ്റ് ചെയ്യണം. ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. 

അതേസമയം, പൊലിസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിയെ ബന്ധപ്പെടാന്‍ രാഹുല്‍ ശ്രമിച്ചതെന്നും പ്രതിഭാഗം വാദിച്ചു. വിവാഹവാഗ്ദാനം നല്‍കി രാഹുല്‍ ഹോംസ്‌റ്റേയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

 

A court has dismissed a plea seeking the cancellation of anticipatory bail granted to Rahul Mankoottathil in connection with a second rape case. The decision allows the bail to remain in effect, providing relief to the accused. The case continues to draw attention as legal proceedings move forward.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്വന്റി 20 ക്ക് വീണ്ടും തിരിച്ചടി; വീണാ നായര്‍ക്കും വോട്ടില്ല, ലക്ഷ്മി പ്രിയക്ക് പകരം ജിബി വര്‍ഗീസ്

Kerala
  •  2 hours ago
No Image

വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറി പുറകോട്ടിറങ്ങി ബൈക്കിലും കാറിലും ഇടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ഒമാനിൽ ഈദ് പ്രമാണിച്ച് 350 തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ ഹൈതം ബിൻ താരിക്

oman
  •  2 hours ago
No Image

പശ്ചിമേഷ്യയിലെ യുദ്ധഭീതിക്കിടയിലും സഊദി സമ്പദ്‌വ്യവസ്ഥ സുരക്ഷിതമെന്ന് എച്ച്.എസ്.ബി.സി

Saudi-arabia
  •  2 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രാജിവെക്കുന്നു

Kerala
  •  2 hours ago
No Image

ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്; എണ്ണവിലയിൽ റെക്കോർഡ് വർദ്ധനവ്, ബാരലിന് 112 ഡോളർ കടന്നു

uae
  •  3 hours ago
No Image

എല്‍.പി.ജി ക്ഷാമം: യുദ്ധം അടുക്കളയില്‍ മാത്രമല്ല; എല്‍.പി.ജി ഓട്ടോകളും കട്ടപ്പുറത്തേക്ക്

Kerala
  •  3 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് തുണയായി; പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും ജാമ്യം

Kerala
  •  3 hours ago
No Image

ആര്‍.ജെ.ഡിയിലും രാജി; വി. സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിവിട്ടു

Kerala
  •  3 hours ago
No Image

ഗൾഫ് മേഖല കത്തുന്നു: ഇറാനെ നേരിടാൻ മിഡിൽ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാൻ ട്രംപ്

International
  •  3 hours ago