64-കാരിയെ പീഡിപ്പിക്കാൻ ശ്രമം; 55-കാരനായ അയൽവാസി പിടിയിൽ
കൊല്ലം: 64 വയസ്സുകാരിയായ വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ. മയ്യനാട് വലിയവിള നഗർ രാജേഷ് ഭവനിൽ ആർ. രാജു (55) ആണ് ഇരവിപുരം പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഈ സമയം വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇത് മനസ്സിലാക്കിയ പ്രതി ഇവരെ ശാരീരികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ വയോധിക നിലവിളിക്കുകയും ശബ്ദം കേട്ട് മകന്റെ ഭാര്യ ഓടിയെത്തിയതോടെ പ്രതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയുമായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് ഇരവിപുരം ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതിയുടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റ വയോധിക നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
A 55-year-old man was arrested in Kollam for attempting to sexually assault his 64-year-old neighbor. The incident occurred at noon when the woman was alone at home. Hearing her screams, her daughter-in-law rushed to the spot, causing the attacker to flee. The victim is currently undergoing treatment at the Kollam District Hospital, and the suspect, identified as R. Raju, has been remanded in custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."