HOME
DETAILS

ഹൈക്കമാൻഡ് വഴങ്ങിയില്ല; സുധാകരൻ പുറത്ത്, കണ്ണൂരിൽ ടി.ഒ മോഹനൻ തന്നെ

  
Web Desk
March 19, 2026 | 12:46 PM

high command shifts gears sudhakaran out to mohanan stays in kannur

ന്യൂഡൽഹി: സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങാതെ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ കണ്ണൂർ സീറ്റിൽ ടി.ഒ മോഹനൻ തന്നെ സ്ഥാനാർഥിയാകും. സുധാകരനെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പാണ് അവസാന നിമിഷം ഹൈക്കമാൻഡ് തിരുത്തിയത്.

ഡൽഹിയിൽ നിന്ന് ഇന്ന് മടങ്ങാനിരുന്ന സുധാകരൻ യാത്ര നാളത്തേക്ക് മാറ്റി. സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തുവന്ന ശേഷം മാത്രം മടങ്ങിയാൽ മതിയെന്നാണ് തീരുമാനം.

എ.കെ. ആന്റണി, രമേശ് ചെന്നിത്തല തുടങ്ങിയവർ ഇടപെട്ട് സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സുധാകരന്റെ അതൃപ്തി പരിഹരിക്കുമെന്ന് ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു.

സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത പ്രതിഷേധത്തിലായിരുന്ന സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് 'ഗുഡ് ബൈ' പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

സുധാകരന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കരുതി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച അടൂർ പ്രകാശ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കോന്നിയിൽ സീറ്റില്ലെന്ന ഉറപ്പായതോടെ അദ്ദേഹം നീക്കം ശക്തമാക്കി. അതേസമയം, പെരുമ്പാവൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

"സുധാകരനോട് അനുനയത്തിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ ഉടൻ പരിഹരിക്കപ്പെടും എന്ന് എ.കെ ആന്റണി പറഞ്ഞു. രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതോടെ സംസ്ഥാന കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന സൂചനയാണ് ഹൈക്കമാൻഡിന്റെ ഈ കടുപ്പമേറിയ നിലപാട് നൽകുന്നത്.

 

 

In a major political development for the 2026 Kerala Assembly Elections, the Congress High Command has officially excluded K. Sudhakaran from the candidate list for the Kannur constituency. Despite intense lobbying and support from senior leaders like Ramesh Chennithala and A.K. Antony, the party leadership stuck to its policy of not fielding sitting MPs in the assembly polls.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  3 days ago
No Image

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

Kerala
  •  3 days ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  3 days ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളുകൾക്കപ്പുറം ഇടതുപക്ഷം ജയിക്കും; 'പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി'- എം.വി ഗോവിന്ദൻ

Kerala
  •  3 days ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടനം; നാല് സൈനികർക്ക് വീരമൃത്യു

National
  •  3 days ago
No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  3 days ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  3 days ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  3 days ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  3 days ago